Advertisment

തിരുനക്കരയിലെ കടമുറി തുറന്ന് മോഷണം നടത്തിയ  യുവാവ് അറസ്റ്റില്‍. പ്രതി കോട്ടയം ഇടുക്കി ജില്ലകളില്‍ സ്ഥരമായി മോഷണം നടത്തുന്നയാള്‍. പോലീസ് പ്രതിയിലേക്കെത്തിയത് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍.

New Update
5e84eed6-2880-4cde-8e1e-deb6d5c665b7.jpeg

കോട്ടയം: കോട്ടയം തിരുനക്കര ക്ഷേത്രത്തിനു സമീപത്തുള്ള കടമുറിയില്‍ നിന്നും പണം മോഷ്ടിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. തലപ്പലം പ്ലാശനാല്‍ തെള്ളിയാമറ്റം ഭാഗത്ത് കാരാട്ട് വീട്ടില്‍ കെ.എസ് ശ്രീജിത്തി (38)നെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റു ചെയ്തത്. ഇയാള്‍ കഴിഞ്ഞ മാസം 27 ന്  രാത്രി 12 മണിയോടുകൂടി തിരുനക്കര ക്ഷേത്രത്തിനു സമീപം പ്രവര്‍ത്തിക്കുന്ന കടമുറിക്കുള്ളില്‍ അതിക്രമിച്ചുകയറി, അലമാരയില്‍  സൂക്ഷിച്ചിരുന്ന 8000 രൂപ മോഷ്ടിച്ചുകൊണ്ടു കടന്നുകളയുകയായിരുന്നു.

പരാതിയെ തുടര്‍ന്നു കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്നു നടത്തിയ ശാസ്ത്രീയമായ പരിശോധനയില്‍ മോഷ്ടാവിനെ തിരിച്ചറിയുകയും തുടര്‍ന്നു നടത്തിയ തിരിച്ചിലില്‍ ഇയാളെ പിടികൂടുകയുമായിരുന്നു. ശ്രീജിത്തിന് ഈരാറ്റുപേട്ട, പാലാ, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂര്‍ ഇടുക്കി ജില്ലയിലെ മുരിക്കാശ്ശേരി,തൊടുപുഴ, മുട്ടം എന്നീ സ്‌റ്റേഷനുകളിലായി നിരവധി മോഷണക്കേസുകള്‍ നിലവിലുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Advertisment