മണിമല : പഴയിടം പള്ളിയുടെ നേർച്ചപ്പെട്ടി പഴയിടം
ചെക്ക്ഡാമിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.പഴയിടം പള്ളിയുടെ നേർച്ചപ്പെട്ടിയും ഹോളിമാഗി ഫൊറോന പള്ളിയുടെ പൂജരാജാക്കന്മാരുടെ കുരിശടിയുടെ നേർച്ചപ്പെട്ടിയും തിങ്കളാഴ്ച രാത്രിയിലാണ് കുത്തി തുറന്ന് മോഷണം നടന്നത്.
പിന്നീട് നടന്ന അന്വേഷണത്തിൽ പഴയിടത്തെ നേർച്ചപ്പെട്ടി കുത്തിതുറന്ന് പണം കവർന്നതിന് ശേഷം പഴയിടം ചെക്ക് ഡാമിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മണിമല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു .മണിമലയിലെ നേർച്ചപ്പെട്ടി കുത്തിതുറന്നവരുടെ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട് .