Advertisment

ഏഴാച്ചേരിയിലും പരിസര പ്രദേശങ്ങളിലും മോഷ്‌ടാക്കൾ വിലസുന്നു. മോഷണം പോയത് മുപ്പതിനായിരം രൂപയുടെ സ്പോർട്‌സ് സൈക്കിൽ. ഒരു കാർ ഉൾപ്പെടെ മറ്റ് മൂന്ന് വാഹനങ്ങൾ മോഷ്‌ടിക്കാനും ശ്രമം.

New Update
1837066-theft.jpeg

പാലാ: തേങ്ങാക്കുല മുതൽ കാർ വരെ മോഷ്ടിക്കാൻ ശ്രമം, രാവെന്നോ പകലെന്നോ വെത്യാസമില്ലാതെ ഏഴാച്ചേരിയിലും പരിസര പ്രദേശങ്ങളിലും മോഷ്‌ടാക്കൾ വിലസുന്നു. കഴിഞ്ഞ ദിവസം മുപ്പതിനായിരം രൂപയുടെ സ്പോർട്‌സ് സൈക്കിൽ മോഷണം പോയി. ഒരു കാർ ഉൾപ്പെടെ മറ്റ് മൂന്ന് വാഹനങ്ങൾ മോഷ്‌ടിക്കാനും ശ്രമം നടന്നു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം.

Advertisment

ബഹളം കേട്ട് വീട്ടുകാർ ഉണർന്ന് എണീറ്റ് വന്നുപ്പോഴേയ്ക്കും മോഷ്‌ടാക്കൾ കടന്നുകളയുകയാ യിരുന്നു. ഏഴാച്ചേരി ഗാന്ധിപുരം ഭാഗത്ത് പുളിയാനിപ്പുഴയിൽ ജിതിൻ്റെ മുപ്പതിനായിരം രൂപാ വിലയുള്ള സ്പോർട്‌സ് സൈക്കിളാണ് മോഷണം പോയത്. മെയിൻ റോഡി നോട് ചേർന്നാണ് ജിതിൻ്റെ വീട്. ഇവിടെ മുറ്റത്ത് വച്ചിരുന്ന സൈക്കിളാണ് മോഷ്ടിച്ചത്.

ഏഴാച്ചേരി ജി.വി. യു.പി. സ്‌കൂളിനും കുരിശുപള്ളിക്കും ഇടയിലുള്ള ഭാഗത്താണ് വ്യാപകമായ മോഷണ ശ്രമം നടന്നത്. ചെട്ടിയാകുന്നേൽ ജോബിയുടെ കാർ മോഷ്‌ടി ക്കാനുള്ള ശ്രമം വീട്ടുകാർ ഉണർന്നതോടെ വിഫലമാവുകയായിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ നാലരയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് ഇട്ടിരുന്ന കാറിന്റെ ഡോർ വലിച്ച് തുറക്കാൻ നടത്തുന്ന ശബ്ദം കേട്ട് ജോബി ഉണർന്നുവന്നപ്പോഴേക്കും മോഷ്ടാക്കൾ ബൈക്കിൽ രക്ഷപെടുകയായിരുന്നു.

കളരിക്കൽ ഹരിയുടെ ബൈക്ക് വീട്ടുമുറ്റ ത്തുനിന്നിറക്കി റോഡിൽ കൊണ്ടുവന്നു. ഈ സമയം ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നതോടെ കള്ളൻമാർ ബൈക്ക് ഉപേക്ഷിച്ച് കടന്നുകളയുകയാ യിരുന്നു. ചേലയ്ക്കൽ ഹരികൃഷ്ണന്റെ ആക്‌ടിവ സ്‌കൂട്ടറും മോഷ്‌ടിക്കാൻ ശ്രമം നടന്നു. സ്‌കൂട്ടറിന്റെ ബാറ്ററി ഭാഗം ഊരിമാറ്റിയ നിലയിലായിരുന്നു. തോലം മാക്കൽ ജോണിയുടെ പുരയിടത്തിലെ തേങ്ങാക്കുല മോഷണം പോയത് രാത്രി പത്തുമണിയോടെയാണ്. ഇവിടെ രണ്ടുപേർ ബൈക്ക് നിർത്തി സംസാരിക്കുന്നത് അയൽവാസികളുടെ ശ്ര ദ്ധയിൽ പെട്ടിരുന്നു. പിന്നീടാണ് തേങ്ങാക്കുല മോഷണം പോയത്.

ഈ ഭാഗത്ത് രാത്രികാലങ്ങളിൽ ബൈക്കിലും ഓട്ടോയിലുമായി നിരവധിപേരാണ് സഞ്ചരിക്കുന്നത്. അസമയങ്ങളിൽ മോഷാക്കളുടെ സഞ്ചാരമാണിതെന്നാണ് നാട്ടുകാർ പറയുന്നത്. നായ്ക്കളുടെ നിർത്താ തെയുള്ള കുര കേട്ട് പലരും ലൈറ്റിടുകയും വാതിൽ തുറക്കുകയും ചെയ്യുമ്പോഴേക്കും അപരിചിതർ ബൈക്കിൽ വേഗം പോകുന്നതാണ് കാണുന്നത്.  ഏഴാച്ചേരി, ഗാന്ധിപുരം, ജി.വി. യു.പി. സ്‌കൂൾ ഭാഗങ്ങളിൽ മോഷണവും മോഷണ ശ്രമങ്ങളും തകൃതിയായ പശ്ചാത്തല ത്തിൽ ഈ മേഖലയിൽ  പോലീസിൻ്റെ പട്രോളിംഗ് ഊർജ്‌ജിതമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Advertisment