Advertisment

വൈക്കം  ബീച്ചിൽ പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും അനുസരിക്കാൻ കൂട്ടാക്കാതെ യുവാക്കൾ.പൊ​രി​വെ​യി​ൽ കാ​ര്യ​മാ​ക്കാ​തെ ദൂ​രെ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന​ട​ക്കം നി​ര​വ​ധി പേർ ബീച്ചിലേക്കെത്തുന്നു. പ്രദേശത്ത് പോലീസ് പട്രോളിങ്ങ് ഏർപ്പെടുത്തണമെന്നാവശ്യം.

New Update
19ae5652-3c7b-4af8-9191-6430b2649df3.jpeg

വൈ​ക്കം: ഉഷ്ണതരംഗം ഉൾപ്പടെ കണക്കിലെടുത്ത് 

വൈക്കം കായലോര ബീച്ചിൽ പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും അനുസരിക്കാൻ കൂട്ടാക്കാതെ യുവാക്കൾ.

കടുത്ത ചൂടിനെയും മുന്നറീപ്പുകളെയും അവഗണിച്ച് യുവാക്കൾ അടക്കം ഒട്ടേറെ പേർ പകൽ സമയം വൈക്കം ബീച്ചിലേക്കെത്തുന്നുണ്ട്.

ചൂ​ടു വ​ർ​ധി​ക്കു​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്ത്  രാ​വി​ലെ 10 മു​ത​ൽ വൈകിട്ട് നാ​ലു​ വ​രെ കാ​യി​ക മ​ത്സ​ര​ങ്ങ​ളടക്കം  നി​രോ​ധി​ച്ചിരുന്നു. 

Advertisment

രാ​വി​ലെ 10 നു ​മു​മ്പും വൈ​കു​ന്നേ​രം നാ​ലി​നു ശേ​ഷ​വും കാ​യ​ലോ​ര ബീ​ച്ചി​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും. ക​ഴി​ഞ്ഞ​ദി​വ​സം കാ​യ​ലോ​ര ബീ​ച്ചി​ൽ ക്രി​ക്ക​റ്റ് ക​ളി​ക്കു​ന്ന​തി​നി​ടെ ത​ല​യോ​ല​പ്പ​റ​മ്പ് ത​ല​പ്പാ​റ സ്വ​ദേ​ശി​യാ​യ യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​നാ​ണ് കാ​യ​ലോ​ര​ബീ​ച്ചി​ൽ പ്ര​വേ​ശ​നം പ​രി​മി​ത​പ്പെ​ടു​ത്തി​യ​ത്.

അ​തേ​സ​മ​യം,   ബീ​ച്ചി​ൽ ആ​ളെ​ത്തു​ന്ന​തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യെ​ങ്കി​ലും പൊ​രി​വെ​യി​ൽ കാ​ര്യ​മാ​ക്കാ​തെ ദൂ​രെ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന​ട​ക്കം നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ളും ​യു​വാ​ക്ക​ളും കാ​യ​ലോ​ര ബീ​ച്ചി​ലെ​ത്തുന്നുണ്ട്. ഇവരെ നിയന്ത്രിക്കാൻ പോലീസ് പട്രോളിങ്ങ് ഏർപ്പെടുത്തണമെന്നാവശ്യം ശക്തമാണ്.

വൈ​ക്കം ബോ​ട്ടു​ജെ​ട്ടി​ക്ക് സ​മീ​പ​ത്തു​ള്ള കാ​യ​ലോ​ര ബീ​ച്ചി​ന് ഏ​ഴു കി​ലോ​മീ​റ്റ​ർ വി​സ്തൃ​തി​യാ​ണു​ള്ള​ത്. പൊ​തു​ക​ളി​സ്ഥ​ല​ങ്ങ​ൾ വൈ​ക്ക​ത്ത് കു​റ​വാ​യ​തി​നാ​ൽ വൈ​ക്ക​ത്തെ​യും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും വി​ദ്യാ​ർ​ഥി​ക​ളും യു​വാ​ക്ക​ളും കളിക്കാനെത്തുന്നത് കാ​യ​ലോ​ര ബീ​ച്ചി​ലാ​ണ്. ക്രി​ക്ക​റ്റ്, ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റു​ക​ളും ഇ​വി​ടെ ന​ട​ത്തു​ന്ന​ത് പ​തി​വായിരുന്നു.

Advertisment