Advertisment

റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ചു ഗുരുതരമായി പരുക്കേറ്റ അംഗൻവാടി അധ്യാപിക മരിച്ചു. അപകടം പാലാ മൂന്നാനി ഭാഗത്തു വെച്ച്. അപകടത്തിൽ  ആന്തരിക അവയവങ്ങൾക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.

New Update
റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ചു ഗുരുതരമായി പരുക്കേറ്റ അംഗൻവാടി അധ്യാപിക മരിച്ചു. അപകടം പാലാ മൂന്നാനി ഭാഗത്തു വെച്ച്. അപകടത്തിൽ  ആന്തരിക അവയവങ്ങൾക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.

പാലാ :റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ചു ഗുരുതരമായി പരുക്കേറ്റ അംഗൻവാടി അധ്യാപിക മരിച്ചു. പാലാ കണ്ണാടിയുറുമ്പ് കളപ്പുരക്കൽ തൊട്ടിയിൽ ആശാ സയനൻ(56) ആണ് മരിച്ചത്. പാലാ നഗരസഭ 20-ാം വാർഡ് ടൗൺ അംഗൻവാടി അധ്യാപിക ആയിരുന്നു.

രണ്ടുദിവസം മുൻപാണ് അപകടം ഉണ്ടായത്. പാലാ മൂന്നാനി ഭാഗത്ത് വെച്ചായിരുന്നു അപകടം. അപകടത്തിൽ ആശയുടെ വാരിയെല്ലുകൾ ഒടിയുകയും ആന്തരിക അവയവങ്ങൾക്ക് ഗുരുതരമായ പരുക്കേൽക്കുകയും ചെയ്തിരുന്നു. മാർ ശ്ലീവ മെഡിസിറ്റിയിൽ ചികിത്സയിരിക്കെയാണ് മരണം സംഭവിച്ചത്.

Advertisment