Advertisment

റബർ ബോർഡ് ചെയർമാന്റെ പ്രസ്താവന കേരളത്തിനുള്ള അംഗീകാരം: തോമസ് ചാഴികാടൻ എംപി

New Update
thomas chazhikadan mp-3

കോട്ടയം: റബർ വിലസ്ഥിരത പദ്ധതിയിൽ മറ്റ് സംസ്ഥാനങ്ങൾ കേരളത്തെ മാതൃകയാക്കണമെന്ന റബർ ബോർഡ് ചെയർമാൻ സാവർ ധനാനിയുടെ പ്രസ്താവന കേരളത്തിനുള്ള അംഗീകാരമാണെന്ന് തോമസ് ചാഴികാടൻ എംപി പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധിയുടെ പരിമിതികൾക്കിടിയിൽ നിന്നുപോലും കേരളത്തിൽ ഒരു കിലോഗ്രാം റബറിന് 180 രൂപ സംസ്ഥാന ഗവ. ഉറപ്പാക്കുന്ന പദ്ധതി 2015ലാണ് തുടങ്ങിയത്. കേന്ദ്രവും റബർ ബോർഡും കൂടി സഹകരിച്ചാൽ ഈ തുക 200 രൂപയോ 250 രൂപയോ ആക്കി ഉയർത്താൻ കഴിയുമെന്നും തോമസ് ചാഴികാടൻ പറഞ്ഞു. ഉപദേശമല്ല, നടപടികളാണ് കേന്ദ്രം സ്വീകരിക്കേണ്ടതെന്നും ചാഴികാടൻ പറഞ്ഞു.

Advertisment