Advertisment

കൊഴുവനാൽ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ തോമസ് ചാഴികാടൻ എംപിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച ലോ മാസ്‌റ്റ് ലൈറ്റുകൾ ഉദഘാടനം ചെയ്തു

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
low mast light inauguration

തോമസ് ചാഴികാടൻ എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് കെഴുവംകുളം എന്‍എസ്എസ് ഹൈസ്കൂൾ ജംഗ്ഷനിൽ സ്ഥാപിച്ച ലോമാസ്റ് ലൈറ്റിന്റെ ഉദഘാടനം തോമസ് ചാഴികാടൻ എംപി നിർവഹിക്കുന്നു

 കൊഴുവനാൽ: കൊഴുവനാൽ പഞ്ചായത്തിലെ കെഴുവംകുളം ഹൈസ്കൂൾ ജംഗ്ഷൻ, കാളച്ചന്ത ജംഗ്ഷൻ, മേവട, മനക്കുന്ന് പ്രദേശങ്ങളിൽ തോമസ് ചാഴികാടൻ എംപിയുടെ പ്രാദേശിക വികസനഫണ്ടിൽ നിന്ന് സ്ഥാപിച്ച ലോ മാസ്‌റ്റ് ലൈറ്റുകൾ ഉദഘാടനം ചെയ്തു. ഗ്രാമപഞ്ചായത് പ്രസിഡന്റ് ലീലാമ്മ ബിജു വിവിധ യോഗങ്ങളിൽ അധ്യക്ഷത വഹിച്ചു.

low mast light inauguration-2

തോമസ് ചാഴികാടൻ എംപി സ്വിച്ചോൺ കർമ്മം നിർവഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റ്‌ നിമ്മി ട്വിങ്കിൾ രാജ്, ഗ്രാമപഞ്ചായത് അംഗങ്ങളായ മാത്യു തോമസ്, രമ്യ രാജേഷ്, ഗോപി കെ ആർ, പി സി ജോസഫ്, വിവിധ കക്ഷി നേതാക്കളായ സെന്നി സെബാസ്റ്റ്യൻ, സണ്ണി നായിപുരയിടം, സാജൻ മണിയങ്ങാട്ട്, സിബി ഗണപതിപ്ലാക്കൽ, അജേഷ് കെ ബി, ജോസ്‌ ചൂരനോലിൽ, ജോണി കിഴക്കേക്കുറ്റ്‌, സിബി മറ്റം, ജയ്സൺ കുഴികോടിൽ, ജോണി മഞ്ഞക്കുന്നേൽ,  ജയ്സൺ മറ്റം തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment