Advertisment

മാലിന്യം തള്ളുന്നത് തടയാൻ സ്ഥാപിച്ച സി.സി. ടിവി കാടുമൂടി.ഇപ്പോൾ മാലിന്യം തള്ളുന്നത്  സി.സി ടിവിക്കു മുന്നിൽ. സി.സി ടിവിക്കു മുന്നിൽ മാലിന്യം തള്ളുന്നത് തടയാൻ മറ്റൊരു സി.സി ടിവി സ്ഥാപിക്കണമെന്ന് നാട്ടുകാർ.

New Update
cc67e239-9bd7-49d2-8146-9f72643f6bf8.jpeg

വെച്ചൂർ: മാലിന്യം തള്ളുന്നത് പതിവായതോടെ നിരീക്ഷണത്തിനായി വെച്ചൂർ അഞ്ചുമന പാലത്തിന് സമീപം ക്യാമറ സ്‌ഥാപിച്ചിട്ടും മാലിന്യ നിക്ഷേപത്തിന് കുറവില്ല.സി.സി ടിവി കാടുമൂടിയതോടെ ഇപ്പോൾ മാലിന്യം തള്ളുന്നത് സിസി ടിവിക്കു മുന്നിലാണ്.അഞ്ചുമന പാലത്തിന് സമീപത്ത് താത്കാലികമായി നിർമിച്ച റോഡിൻ്റെ ഇരുവശത്തും, രാത്രിയുടെ മറവിൽ കക്കൂസ് മാലിന്യങ്ങളും, പ്ലാസ്റ്റ‌ിക് മാലിന്യങ്ങളും ഇവിടെ തളളുന്നത് പതിവായിരുന്നു. നാട്ടുകാരുടെ പ്രതിഷേധം ശക്തമായപ്പോൾ ആണ് ഇവിടെ സി.സി ടി.വി ക്യാമറ സ്‌ഥാപിച്ചത്.

എന്നാൽ, ഇപ്പോൾ കാട്പിടിച്ച് ക്യാമറ കാണാത്ത അവസ്‌ഥയിലാണ്. ഇത് മറയാക്കി ക്യാമറയുടെ അടിവശത്ത് മാലിന്യം തള്ളുന്നത് തുടരുകയാണ്. നിലവിലുള്ള ക്യാമറ കാണാൻ മറ്റൊരു ക്യാമറ സ്ഥാപിക്കേണ്ട ഗതികേട് ആണ് ഇപ്പോൾ.

നൂറുകണക്കിന് സ്കൂൾ കുട്ടികളും, നാട്ടുകാരും സ്‌ഥിരം ഇതുവഴി യാണ് നടന്നുപോകുന്നത്. രാത്രികാലങ്ങളിൽ ഇവിടെ ഇരുട്ട് മൂടി കിടക്കുന്നത് കാരണം സ്ത്രീകൾ ഉൾപ്പെടെ ഭയത്തോടെയാണ് സഞ്ചരിക്കുന്നത്.  അധികൃതർ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ അവശ്യം.

Advertisment