Advertisment

മ​​​ക്ക​​​ളു​​​ടെ വി​​​വാ​​​ഹ​​​ത്തി​​​ന് ആ​​​ർ​​​ഭാ​​​ട​​​ങ്ങ​​​ൾ ഒ​​​ഴി​​​വാ​​​ക്കി ആ തുക ഉപയോഗിച്ച് ര​​​ണ്ടു നി​​​ർ​​​ധ​​​ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് വീ​​​ടു നി​​​ർ​​​മി​​​ച്ചു  ന​​​ൽ​​​കാ​​​ൻ അ​​​ധ്യാ​​​പ​​​ക​​​ർ. വിവാഹത്തിന് പിറ്റേന്ന് നിർമ്മാണം പൂർത്തിയാക്കി താക്കോൽ കൈമാറും. അധ്യാപകരുടെ തീരുമാനത്തോട് മക്കളും ബന്ധുക്കളും പിന്തുണയുമായി എത്തിയതോടെ ര​​​ണ്ട് നി​​​ർ​​​ധ​​​ന കു​​​ടും​​​ബ​​​ങ്ങ​​​ളു​​​ടെ ത​​​ല ചാ​​​യ്ക്കാ​​​ൻ ഭ​​​വ​​​ന​​​മെ​​​ന്ന സ്വ​​​പ്നം യാ​​​ഥാ​​​ർ​​​ഥ്യ​​​മാകും.

New Update
66a44a8b-cbc0-492e-b1e0-ac11f6934c49.jpeg

വൈ​​​ക്കം: മ​​​ക്ക​​​ളു​​​ടെ വി​​​വാ​​​ഹ​​​ത്തി​​​ന് ആ​​​ർ​​​ഭാ​​​ട​​​ങ്ങ​​​ൾ ഒ​​​ഴി​​​വാ​​​ക്കി ആ തുക ഉപയോഗിച്ച് ര​​​ണ്ടു നി​​​ർ​​​ധ​​​ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് വീ​​​ടു നി​​​ർ​​​മി​​​ച്ചു  ന​​​ൽ​​​കാ​​​ൻ അ​​​ധ്യാ​​​പ​​​ക​​​ർ. പൂ​​​ത്തോ​​​ട്ട കെ​​​.പി​​​.എം​​​.എ​​​ച്ച്.എ​​​സി​​​ലെ ഹൈ​​​സ്കൂ​​​ൾ അ​​​ധ്യാ​​​പ​​​ക​​​രാ​​​യ എ.​​​കെ. സി​​​ന്ധു​​​വും ഒ. ​​​ര​​​ജി​​​ത​​​യു​​​മാ​​​ണ് ത​​​ങ്ങ​​​ളു​​​ടെ മ​​​ക്ക​​​ളു​​​ടെ വി​​​വാ​​​ഹ​​​ത്തി​​​ലെ ആ​​​ഡം​​​ബ​​​ര​​​മൊ​​​ഴി​​​വാ​​​ക്കി സ്വ​​​ന്തം സ്കൂ​​​ളി​​​ലെ ര​​​ണ്ട് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് വീ​​​ടു നി​​​ർ​​​മി​​​ച്ചു ന​​​ൽ​​​കാൻ സന്മനസ് കാണിച്ചത്.

Advertisment

വി​​​വാ​​​ഹ സ​​​ത്കാ​​​ര​​​ത്തി​​​നാ​​​യി ഇ​​​രു​​​കു​​​ടും​​​ബ​​​ങ്ങ​​​ളും നീ​​​ക്കി​​​വ​​​ച്ച 10 ല​​​ക്ഷം രൂ​​​പ വീ​​​തം വി​​​നി​​​യോ​​​ഗി​​​ച്ചാ​​​ണ് വീ​​​ട് നി​​​ർ​​​മി​​​ച്ചു ന​​​ൽ​​​കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. വി​​​വാ​​​ഹി​​​ത​​​രാ​​​കാ​​​ൻ പോ​​​കു​​​ന്ന സി​​​ന്ധു​​​വി​​​ന്‍റെ മ​​​ക​​​ൻ അ​​​ര​​​വി​​​ന്ദ് യു. ​​​കൃ​​​ഷ്ണ​​​യും ര​​​ജി​​​ത​​​യു​​​ടെ മ​​​ക​​​ൾ അ​​​മൃ​​​ത​​​ല​​​ക്ഷ്മി​​​യും ബ​​​ന്ധു​​​ക്ക​​​ളും ഇ​​​തി​​​നോ​​​ട് അ​​​നു​​​ഭാ​​​വം പ്ര​​​ക​​​ടി​​​പ്പി​​​ച്ച​​​തോ​​​ടെ സ്വ​​​ന്ത​​​മാ​​​യി വീ​​​ട് നി​​​ർ​​​മി​​​ക്കാ​​​ൻ പ്രാ​​​പ്തി​​​യി​​​ല്ലാ​​​ത്ത ര​​​ണ്ട് നി​​​ർ​​​ധ​​​ന കു​​​ടും​​​ബ​​​ങ്ങ​​​ളു​​​ടെ ത​​​ല ചാ​​​യ്ക്കാ​​​ൻ ഭ​​​വ​​​ന​​​മെ​​​ന്ന സ്വ​​​പ്നം യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​കു​​​മെ​​​ന്നാ​​​യി.

പൂ​​​ത്തോ​​​ട്ട കെ​​​.പി​​​.എം​​​.എ​​​ച്ച്.എ​​​സ് സ്കൂ​​​ൾ അ​​​ധി​​​കൃ​​​ത​​​ർ വൈ​​​ക്കം ചെ​​​മ്പ് പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ അ​​​ർ​​​ഹ​​​രാ​​​യ ര​​​ണ്ട് കു​​​ടും​​​ബ​​​ങ്ങ​​​ളെ ക​​​ണ്ടെ​​​ത്തി. ചെ​​​മ്പ് കാ​​​ട്ടി​​​ക്കു​​​ന്നി​​​ലും പ​​​ന​​​ങ്ങാ​​​വി​​​ലും ആ​​​ണ് വീ​​​ടു​​​ക​​​ൾ നി​​​ർ​​​മി​​​ക്കു​​​ന്ന​​​ത്. ഇ​​​രു കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ലേ​​​യും കു​​​ട്ടി​​​ക​​​ൾ കെ​​​പി​​​എം​​​എ​​​ച്ച്എ​​​സി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ്.

സി​​​ന്ധുടീ​​​ച്ച​​​റു​​​ടെ ഭ​​​ർ​​​ത്താ​​​വ് പൂ​​​ത്തോ​​​ട്ട ഉ​​​ണ്ണി​​​കൃ​​​ഷ്ണഭ​​​വ​​​നി​​​ൽ എ.​​​ഡി. ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ പൂ​​​ത്തോ​​​ട്ട എ​​​സ്എ​​​ൻ​​​ഡി​​​പി യോ​​​ഗം പ്ര​​​സി​​​ഡ​​​ന്‍റാ​​​ണ്. ഇ​​​വ​​​രു​​​ടെ മ​​​ക​​​ൻ അ​​​ര​​​വി​​​ന്ദ് യു. ​​​കൃ​​​ഷ്ണ​​​യും ഒ. ​​​ര​​​ജി​​​ത​​​യു​​​ടെ​​​യും പൂ​​​ത്തോ​​​ട്ട തേ​​​ജ​​​സി​​​ൽ ഡോ.​​​എ​​​സ്.​​​ആ​​​ർ. സ​​​ജീ​​​വ​​​ന്‍റെ​​​യും മ​​​ക​​​ൾ അ​​​മൃ​​​ത ല​​​ക്ഷ്മി​​​യു​​​മാ​​​യു​​​ള്ള വി​​​വാ​​​ഹം ന​​​വം​​​ബ​​​ർ 11 നാ​​​ണ് ന​​​ട​​​ക്കു​​​ന്ന​​​ത്.

ക​​​ള​​​മ​​​ശേ​​​രി ഐ​​​ടി​​​ഐ അ​​​ഡ്വാ​​​ൻ​​​സ്ഡ് വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ട്രെ​​​യി​​​നിം​​​ഗ് സി​​​സ്റ്റം പ്രി​​​ൻ​​​സി​​​പ്പ​​​ലാ​​​ണ് ഡോ.​​​എ​​​സ്.​​​ആ​​​ർ. സ​​​ജീ​​​വ്. ബി​​​ടെ​​​ക്, എം​​​ബി​​​എ ബി​​​രു​​​ദ​​​ധാ​​​രി​​​യാ​​​യ അ​​​ര​​​വി​​​ന്ദ് ഇ​​​വൈ എ​​​ന്ന മ​​​ൾ​​​ട്ടി​​​നാ​​​ഷ​​​ണ​​​ൽ ക​​​മ്പ​​​നി​​​യി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​ണ്. അ​​​മൃ​​​ത ല​​​ക്ഷ്മി ഫാ​​​ക്‌​​​ടി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്നു. ശി​​​വ​​​ഗി​​​രി​​​യി​​​ൽ ഏ​​​റ്റ​​​വും അ​​​ടു​​​ത്ത​​​ബ​​​ന്ധു​​​ക്ക​​​ളെ മാ​​​ത്രം പ​​​ങ്കെ​​​ടു​​​പ്പി​​​ച്ചാ​​​ണ് വി​​​വാ​​​ഹ​​​ച്ച​​​ട​​​ങ്ങ്. വി​​​വാ​​​ഹ​​​ത്തി​​​ന്‍റെ പി​​​റ്റേ​​​ന്ന് ന​​​വം​​​ബ​​​ർ 12ന് ​​​വ​​​ധു​​​വ​​​ര​​​ൻ​​​മാ​​​ർ ഭ​​​വ​​​ന​​​ങ്ങ​​​ളു​​​ടെ​​​ താ​​​ക്കോ​​​ൽ കൈ​​​മാ​​​റും.

ഇ​​​രു​​​വീ​​​ടു​​​ക​​​ളു​​​ടേ​​​യും ശി​​​ലാ​​​സ്ഥാ​​​പ​​​നവും  ന​​​ട​​​ന്നു.

Advertisment