Advertisment

ഡ്രൈവിങ്ങിനിടെ ഹൃദയാഘാതം , ഗൃഹനാഥൻ മരിച്ചു. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ  തുടർന്ന് വാഹനം ഇടിപ്പിച്ചു നിർത്തുകയായിരുന്നു.

New Update
cfb2823d-ba5e-4ac7-9cff-296a7fac9b8f.jpeg

മുണ്ടക്കയം: കാർ ഓടിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഗൃഹനാഥൻ മരിച്ചു. പെരുവന്താനം കിരൻചിറയിൽ സിബു ജോസഫ് (56) ആണ് മരിച്ചത്.തിങ്കളാഴ്ച രാത്രി 8.30  ഓടെയായിരുന്നു സംഭവം.

Advertisment

 അണക്കരയിൽ നിന്നും ഭാര്യയോടൊപ്പം വീട്ടിലേക്ക് വരുന്നതിനിടെ പുല്ലുപാറയിൽ വച്ച് സിബുവിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. കാർ നിയന്ത്രണം വിട്ട് പോകുന്നത് കണ്ട് ഭാര്യ സ്റ്റിയറിങ് തിരിച്ച് കാർ തിട്ടയിൽ ഇടിപ്പിച്ചു നിർത്തുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Advertisment