Advertisment

മുൻപ് പാർക്കു ചെയ്യുന്ന ബൈക്കുകളിൽ നിന്ന് പെട്രോൾ ഊറ്റി കൊണ്ടു പോകുന്നേ ഉണ്ടായിരുന്നുള്ളു, ഇന്ന് ബൈക്കും മോഷ്ടിക്കാൻ തുടക്കി. സുരക്ഷയില്ലാതെ ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ പരിസരം. മോഷ്ടിച്ചത് റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ്റെ ബൈക്ക്.

New Update
794233-bike-thefts.jpg

ഏ​റ്റു​മാ​നൂ​ർ: മുൻപ് ഏ​റ്റു​മാനൂ​ർ റെ​യി​ൽ​വേ​സ്റ്റേ​ഷ​നിൽ പാർക്കു ചെയ്യുന്ന ബൈക്കുകളുടെ പെട്രോൾ ഊറ്റി കൊണ്ടു പോകുന്നേ ഉണ്ടായിരുന്നുള്ളു, ഇന്ന് ബൈക്കും മോഷ്ടിക്കാൻ തുടക്കി. സുരക്ഷയില്ലാതെ ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ പരിസരം. കഴിഞ്ഞ ദിവസം റെ​യി​ൽവേ ക്വാ​ർ​ട്ടേ​ഴ്സി​ൽ​നിനാണ് ബൈ​ക്ക് മോ​ഷണം പോ​യത്. ഇന്നലെ പുലർച്ചെയോടെയാണു​ മോ​ഷ​ണം ന​ട​ന്ന​ത്. റെ​യി​ൽ​വേ​യി​ലെ റി​ട്ട​യേ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​തി​ര​മ്പു​ഴ ത​ട​ത്തി​ൽ സ​ണ്ണി കു​ര്യ​ന്‍റെ കെ​എ​ൽ 05 എ​സി 4768 ന​മ്പ​റി​ലു​ള്ള ഹീ​റോ ഹോ​ണ്ട ഡീ​ല​ക്സ് ബൈ​ക്കാ​ണ് മോ​ഷ​ണം പോ​യ​ത്.

Advertisment

മൈ​സൂ​രിൽ പോ​കു​ന്ന​തിനു​വേ​ണ്ടി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി​യ സ​ണ്ണി കു​ര്യ​ൻ ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ക്വാ​ർ​ട്ടേ​ഴ്സി​ൽ ബൈ​ക്ക് വ​ച്ച​ത്. ഇ​ന്ന​ലെ തി​രി​കെ​യെ​ത്തി​യ​പ്പോ​ൾ ബൈ​ക്ക് കാ​ണാ​നി​ല്ല. വ്യാ​ഴാ​ഴ്ച രാ​ത്രി 11.30നു ​വ​രെ ബൈ​ക്ക് അ​വി​ടെ ഉ​ണ്ടാ​യിരു​ന്ന​താ​യി ക്വാ​ർ​ട്ടേ​ഴ്സിൽ താ​മ​സി​ക്കു​ന്ന ജീ​വന​ക്കാ​ർ പ​റ​ഞ്ഞു. സ​ണ്ണി ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ് സ്റ്റേഷ​നി​ൽ പ​രാ​തി ന​ൽ​കി.

ഏ​റ്റു​മാ​നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളും നാ​ളു​ക​ളാ​യി സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​ണ്. മു​മ്പ് പാ​ർ​ക്കിങ് ഏ​രി​യ​യി​ൽ​നി​ന്ന് ര​ണ്ടു ബൈ​ക്കു​ക​ൾ മോ​ഷ​ണം പോ​യി​ട്ടു​ണ്ട്. ഇ​വി​ടെ പാ​ർ​ക്കു ചെ​യ്യു​ന്ന ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്ന് പെ​ട്രോ​ൾ ഊ​റ്റു​ന്ന​ത് സ്ഥി​രം സം​ഭ​വ​മാ​ണ്.

ക​ഞ്ചാ​വ്, മ​യ​ക്കു​മ​രു​ന്ന്, മ​ദ്യ​പ​സം​ഘ​ങ്ങ​ൾ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​രം താ​വ​ള​മാ​ക്കു​ക​യാ​ണ്. പ​ഴ​യ സ്റ്റേ​ഷ​ന്‍റെ പ​രി​സ​ര​ത്തും കാ​ടു​ക​യ​റി​യ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളു​മെ​ല്ലാം ഇ​വ​രു​ടെ താ​വ​ള​മാ​ണ്. സുരക്ഷ ഒരുക്കണമെന്ന യാത്രക്കാരുടെ നിർദേശം ഇനിയും നടപ്പാക്കാൻ റെയിൽവേ തയ്യാറായിട്ടില്ല.

Advertisment