Advertisment

കത്തുന്ന ചൂടിൽ നിന്നു  രക്ഷയായ് വേനൽ മഴ. കൊയ്ത്ത് പൂർത്തിയാക്കാത്ത പാട ശേഖരങ്ങളിലെ നെൽ കർഷകർ ആശങ്കയിൽ. പല പാടശേഖരങ്ങളിലും ഈ മാസം അവസാനത്തോടെയേ കൊയ്ത്ത് ആരംഭിക്കാൻ സാധിക്കൂ.

New Update
mzha-20240225070541.jpg

കോട്ടയം: ജില്ലയിൽ ഇടവിട്ട് പെയ്യുന്ന വേനൽ മഴ കത്തുന്ന ചൂടിൽ നിന്നുള്ള രക്ഷയാണെങ്കിലും നെൽ കർഷകർക്ക് നെഞ്ചിൽ തീയാണ്. രണ്ട് ദിവസമായി ജില്ലയിൽ ശക്തമായ വേനൽ മഴയാണ് പെയ്യുന്നത്. ച​​ങ്ങ​​നാ​​ശേ​​രി ന​​ഗ​​ര​​സ​​ഭ, പാ​​യി​​പ്പാ​​ട്, വാ​​ക​​ത്താ​​നം കൃ​​ഷി​​ഭ​​വ​​ന്‍ പ​​രി​​ധി​​ക​​ളി​​ലെ വി​​വി​​ധ പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ല്‍ കൊ​​യ്യാ​​ന്‍ പാ​​ക​​മാ​​യി നി​​ല്‍ക്കു​​ന്ന നെ​​ല്ലി​​നും വേ​​ന​​ല്‍മ​​ഴ ദോ​​ഷ​​ക​​ര​​മാ​​ണെ​​ന്ന് ക​​ര്‍ഷ​​ക​​ര്‍ പ​​റ​​ഞ്ഞു.

ന​​ഗ​​ര​​സ​​ഭാ പ​​രി​​ധി​​യി​​ല്‍ ഈ ​​മാ​​സം അ​​വ​​സാ​​ന​​ത്തോ​​ടെ മാ​​ത്ര​​മേ കൊ​​യ്ത്ത് ആ​​രം​​ഭി​​ക്കു​​ക​​യു​​ള്ളൂ. കൊയ്ത്തു പൂർത്തിയാക്കിയ പാടശേഖരങ്ങിൽ നെല്ല് സംഭരണം പുരോഗമിക്കുന്നുണ്ടെങ്കിലും കു​​റി​​ച്ചി മു​​ട്ട​​ത്തു​​ക​​ട​​വ് ഭാ​​ഗ​​ങ്ങ​​ളി​​ലെ റോ​​ഡ​​രികി​​ല്‍ കൊ​​യ്തു​​കൂ​​ട്ടി മൂ​​ടി​​യി​​ട്ടി​​രി​​ക്കു​​ന്ന നെ​​ല്ല് സംഭരണം ഇനിയും പൂർത്തിയായിട്ടില്ല.

മഴ ശക്തമായതോടെ നെൽക്കൂ​​മ്പാ​​ര​​ങ്ങ​​ള്‍ക്കു മു​​മ്പി​​ല്‍നി​​ന്ന് ക​​ര്‍ഷ​​ക​​ര്‍ വി​​ല​​പി​​ക്കു​​ന്ന കാ​​ഴ്ച ആ​​രു​​ടെ​​യും ക​​ര​​ള​​ലി​​യി​​ക്കു​​ന്ന​​താ​​ണ്. മി​​ല്ലു​​കാ​​ര്‍ ആ​​റു​​കി​​ലോ കി​​ഴി​​വ് ആ​​വ​​ശ്യ​​പ്പെ​​ട്ട​​തി​​നെ​​ത്തു​​ട​​ര്‍ന്ന് കൊ​​യ്തു​​കൂ​​ട്ടി​​യ നെ​​ല്ലു ​​ദി​​വ​​സ​​ങ്ങളായി റോ​​ഡ​​രി​​കി​​ല്‍ കി​​ട​​ക്കു​​ക​​യാ​​ണ്. കഴിഞ്ഞ രണ്ട് ദിവസങ്ങൾ  സ​​ര്‍ക്കാ​​ര്‍ ഓ​​ഫീ​​സു​​ക​​ള്‍ക്ക് അ​​വ​​ധി​​യാ​​യ​​തും നെ​​ല്ലു സം​​ഭ​​ര​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ന​​ട​​പ​​ടി​​ക​​ള്‍ക്കു ത​​ട​​സം സൃ​​ഷ്ടി​​ച്ചിട്ടുണ്ട്

Advertisment