Advertisment

ബംഗളൂരുവിൽ നിന്ന് എം.ഡി.എം.എയുമായി എത്തിയ യുവാവ്  ചിങ്ങവനത്ത് പിടിയിൽ. പോലീസ് പിന്തുടരുന്നതു മനസിലാക്കിയ യുവാവ് ചിങ്ങവനം പോലീസ് സ്റ്റേഷനു സമീപത്തെ വീട്ടിലേക്ക് എം.ഡി.എം.എ അടങ്ങിയ ബാഗ് വലിച്ചെറിഞ്ഞു രക്ഷപെടാൻ ശ്രമിച്ചു. പ്രതിക്കൊപ്പം എം.ഡി.എം.എ വാങ്ങാൻ എത്തിയ യുവാക്കളും കസ്റ്റഡിയിൽ.

New Update
188181882.jpeg

കോട്ടയം: ബംഗളൂരുവിൽ നിന്ന് എം.ഡി എം എ യുമായി എത്തിയ യുവാവ്  ചിങ്ങവനത്ത് പിടിയിൽ. പോലീസ് പിന്തുടരുന്നതു മനസിലാക്കിയ യുവാവ് ചിങ്ങവനം പോലീസ് സ്റ്റേഷനു സമീപത്തെ വീട്ടിലേക്ക് എം.ഡി.എം.എ അടങ്ങിയ ബാഗ് വലിച്ചെറിഞ്ഞു രക്ഷപെടാൻ ശ്രമിച്ചു. മാമ്മൂട് സ്വദേശി ജിജോയാണ് പോലീസ് പിടിയിലായത്. ജിജോയ്ക്കൊപ്പം വാങ്ങാനെത്തിയ യുവാക്കളെയും  പോലീസ് കസ്റ്റഡിയിൽ എടുത്തു.  

ചിങ്ങവനം ട്രെന്‍സിന് എതിര്‍വശത്താണ് പ്രതികളെ പൊലീസ് പിടികൂടിയത്. ബംഗളൂരില്‍ നിന്നെത്തിയ ബസ്സില്‍ സഞ്ചരിക്കുകയായിരുന്ന ജിജോയെ പോലീസ് പിന്തുടരുകയായിരുന്നു. പോലീസ് തിരിച്ചറിഞ്ഞത് മനസ്സിലാക്കിയ ജിജോ ചിങ്ങവനം പോലീസ് സ്റ്റേഷനു  സമീപം എത്തിയപ്പോള്‍ റോഡരികിലെ  വീട്ട് മുറ്റത്തേക്ക് എംഎഡിഎംഎ അടങ്ങിയ ബാഗ് വലിച്ചെറിയുകയായിരുന്നു. 20 ഗ്രാമോളം എംഡിഎംഎ ഉള്ളതായാണ് പോലീസില്‍ നിന്ന് ലഭിക്കുന്ന വിവരം.

Advertisment