Advertisment

ഇടമറുക് സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ പുതുതായി നിർമിച്ച ഒ.പി ബ്ലോക്കിന്റെ ഉദ്ഘാടനം ഞായറാഴ്ച മന്ത്രി വീണ ജോർജ് നിർവഹിക്കും

New Update
V

കോട്ടയം: ഇടമറുക് ബ്ലോക്ക്‌ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ പുതുതായി നിർമിച്ച ഒ. പി. ബ്ലോക്കിന്റെ ഉദ്ഘാടനം വനിതാ-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് ഞായറാഴ്ച (മാർച്ച് 3) ഉച്ചയ്ക്ക് 12. 30ന് നിർവഹിക്കും.

Advertisment

ഇടമറുക് കുടുംബരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന ചടങ്ങിൽ മാണി സി. കാപ്പൻ എം.എൽ.എ അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം. പി മുഖ്യപ്രഭാഷണം നടത്തും.  

നാഷണൽ ഹെൽത്ത്‌ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 2.35 കോടി രൂപ മുടക്കിലാണ് കെട്ടിടം നിർമിച്ചത്. 9500 ചതുരശ്ര അടി വിസ്തൃതിയിൽ പണി പൂർത്തികരിച്ചിരിക്കുന്ന കെട്ടിടത്തിൽ നാലു ഒ.പി മുറികൾ, കാത്തിരുപ്പു കേന്ദ്രം, പ്രഥമ പരിശോധന മുറി, ലാബ്, ഫാർമസി, നിരീക്ഷണ മുറി, സ്റ്റോർ റൂം, ഓഫീസ് മുറികൾ തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്.

ഒ.പിയിൽ പ്രതിദിനം നൂറ്റമ്പത്തോളം പേരെത്തുന്ന ആശുപത്രിയിൽ നിലവിൽ നാലു ഡോക്ടർമാർ, രണ്ടു സ്റ്റാഫ് നഴ്‌സ്, മൂന്നു നഴ്സിങ്ങ് അസിസ്റ്റന്റുമാർ, ഫാർമസിസ്റ്റ് എന്നിവർ ഉൾപ്പെടെ 26 ജീവനക്കാർ പ്രവർത്തിക്കുന്നുണ്ട്.  

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ശ്രീകല, ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ബിജു സോമൻ, രജനി സുധാകരൻ, പി. എൽ. ജോസഫ്, കെ. സി. ജെയിംസ്, ജോർജ് അത്യാലിൽ, ഗീതാ നോബിൾ, അനുപമ വിശ്വനാഥ്, വിജി ജോർജ്, ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യൻ തോമസ് നെല്ലുവേലിൽ, ബ്ലോക്ക്‌ പഞ്ചായത്തംഗങ്ങളായ ബി. അജിത് കുമാർ, മേഴ്സി മാത്യു, മറിയാമ്മ ഫെർണാണ്ടസ്, ജെറ്റോ ജോസ്, രമ മോഹൻ, ജോസഫ് ജോർജ്, കെ. കെ. കുഞ്ഞുമോൻ, അക്ഷയ് ഹരി, മേലുകാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോസ്, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.ആർ. അനുരാഗ്, അഖില അരുൺദേവ്, ജില്ലാ മെഡിക്കൽ ഓഫീസറുടെ ചുമതല വഹിക്കുന്ന ഡോ. പി. എൻ. വിദ്യാധരൻ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ, സെക്രട്ടറി സക്കീർ ഹുസൈൻ ഇബ്രാഹിം, ഇടമറുക് മെഡിക്കൽ ഓഫീസർ ഡോ. ടി. എം. മുഹമ്മദ് ജിജി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ജോയി സ്‌കറിയ, അനൂപ് കെ. കുമാർ, ടി. സി. ഷാജി, അരുൺ ദേവ്, റ്റിറ്റോ റ്റി. മാത്യു, ബിബി ഐസക്, ബിജു മൈക്കിൾ എന്നിവർ പങ്കെടുക്കും.

Advertisment