Advertisment

ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീ പിടിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാർ

New Update
fire jeep.jpg

കോട്ടയം : ഓടിക്കൊണ്ടിരുന്ന ജീപ്പ് കത്തി നശിച്ചു. വാഗമൺ റോഡിൽ വഴിക്കടവ് ചെക്ക്പോസ്റ്റിനു സമീപം  വൈകീട്ട് ആറു മണിയോടെയാണ് അപകടമുണ്ടായത്. തീക്കോയിൽ നിന്നും വാഗമണിലേക്ക് പോവുകയായിരുന്ന ജീപ്പാണ് അപകടത്തിൽപ്പെട്ടത്.

കയറ്റം കയറുന്നതിനിടെ വാഹനത്തിന്റെ പിൻ ഭാഗത്ത് തീ പിടിക്കുകയായിരുന്നു. പുറകിലുണ്ടായിരുന്ന വാഹനത്തിലെ യാത്രക്കാർ അപകടം അറിയിച്ചതോടെ ജീപ്പിലുണ്ടായിരുന്ന  എലപ്പാറ സ്വദേശികളായ സ്റ്റാലിൻ,ഡാനിയേൽ,പ്രശാന്ത്,സജിമോൻ എന്നിവർ  രക്ഷപെടുകയായിരുന്നു.

Advertisment