ആരക്കുന്നം : മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് ഭരണ സമതിക്കെതിരെ ദുഷ്പ്രചരണം നടത്തുന്നതിനെതിരെയും കേന്ദ്ര സംസ്ഥാന സർക്കാരിന്റെ ദുർഭരണത്തിനെതിരെയും UDF മുളന്തുരുത്തി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആരക്കുന്നം കവലയിൽ രാഷ്ട്രീയ വിശദീകരണ യോഗം നടത്തി യോഗം കേരള കോൺഗ്രസ്സ് (ജോസഫ് വിഭാഗം ) വർക്കിങ്ങ് ചെയർമാൻ ശ്രീ പി.സി തോമസ് ഉദ്ഘാടനം ചെയ്തു UDF മുളന്തുരുത്തി മണ്ഡലം ചെയർമാൻ ശ്രീ റെഞ്ചി കുര്യൻ കൊള്ളിനാൽ അധ്യക്ഷത വഹിച്ചു
എടക്കാട്ടുവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ.ആർ ജയകുമാർ മുഖ്യപ്രഭാഷണം നടത്തി മുളന്തുരുത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മറിയാമ്മ ബെന്നി , ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ശ്രീ പോൾ ചാമക്കാല, ഡേവിഡ് വലിയ വീട്ടിൽ ,എ വി കുഞ്ഞുമോൻ , ഷാജൻ പൗലോസ്, വി. എൻ ജിനേന്ദ്രൻ ,ജോയി എബിനേസർ , സിനി സജി, മഞ്‌ജു കൃഷ്ണൻകുട്ടി, ജെയിംസ് താഴൂരത്ത്, ഓമന മുല്ലാമറ്റം,ജോസ് മൂലേത്തടം, വി.വി ജോസ് , മൈഫി രാജു ,ഇ വി ജോർജ് എന്നിവർ പ്രസംഗിച്ചു