New Update
/sathyam/media/media_files/881PdW20pKnSYaIhqT11.jpg)
കോഴിക്കോട്: വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജക്കെതിരായ സൈബർ ആക്രമണത്തിൽ വീണ്ടും അറസ്റ്റ്.
Advertisment
ന്യൂ മാഹി പഞ്ചായത്ത് അംഗം ടി എച്ച് അസ്ലമിനെയാണ് ഇന്നലെ ന്യൂ മാഹി പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ ജാമ്യത്തിൽ വിട്ടു. യുഡിഎഫ് ന്യൂ മാഹി പഞ്ചായത്ത് ചെയർമാനാണ് അസ്ലം.
കെ കെ ശൈലജയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പോസ്റ്റിട്ടെന്ന കേസിൽ മറ്റൊരാളെ തൊട്ടിൽപാലം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഐപിസി 153, കേരള പൊലീസ് ആക്ട് 120 (0) പ്രകാരമാണ് മുറ്റത്ത്പ്ലാവ് പെരുമ്പാലിയിൽ മെബിൻ തോമസിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us