Advertisment

പത്മജ കോണ്‍ഗ്രസിന്റെ കാര്യം നോക്കേണ്ട; പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ പരിഹരിക്കും, തൃശൂര്‍ മാത്രം ആയി പ്രശ്നം ഇല്ല; സെമി കേഡര്‍ ഒന്നും അല്ല വേണ്ടത്, താഴെക്കിടയിലുള്ള പ്രവര്‍ത്തനം ആണെന്ന് കെ മുരളീധരന്‍

നേതൃത്വം മാറിയത് കൊണ്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ യുഡിഎഫിന് പരാജയഭീതിയില്ല. സിപിഎമ്മും ബിജെപിയും തമ്മില്‍ അന്തര്‍ധാരയുണ്ടായി. ജാവദേക്കര്‍ കൂടിക്കാഴ്ച്ച അതിന്റെ ഭാഗമാണെന്നും മുരളീധരന്‍ ആരോപിച്ചു.

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
k muralidharan chemb.jpg

കോഴിക്കോട്: ബിജെപി നേതാവും സഹോദരിയുമായ പത്മജ വേണുഗോപാലിനെതിരെ വിമര്‍ശനവുമായി തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍.

Advertisment

പത്മജ കോണ്‍ഗ്രസിന്റെ കാര്യം നോക്കേണ്ടെന്ന് മുരളീധരന്‍ പറഞ്ഞു. പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ പരിഹരിക്കും. തൃശൂര്‍ മാത്രം ആയി പ്രശ്‌നം ഇല്ല. സെമി കേഡര്‍ ഒന്നും അല്ല വേണ്ടത്. താഴെക്കിടയിലുള്ള പ്രവര്‍ത്തനം ആണെന്നും കെ മുരളീധരന്‍ പ്രതികരിച്ചു.

നേതൃത്വം മാറിയത് കൊണ്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ യുഡിഎഫിന് പരാജയഭീതിയില്ല. സിപിഎമ്മും ബിജെപിയും തമ്മില്‍ അന്തര്‍ധാരയുണ്ടായി. ജാവദേക്കര്‍ കൂടിക്കാഴ്ച്ച അതിന്റെ ഭാഗമാണെന്നും മുരളീധരന്‍ ആരോപിച്ചു.

സംഘടനാ സംവിധാനത്തിന്റെ ദൗര്‍ബല്യം എല്ലായിടത്തും ഉണ്ട്. കെ സുധാകരന്റെ മടങ്ങിവരവില്‍ വിവാദങ്ങളുടെ ആവശ്യമില്ല. സംഘടനാ ദൗര്‍ബല്യം പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി പരിഹരിക്കും. മുന്‍ അനുഭവം വെച്ച് പ്രവര്‍ത്തനം ശക്തമാക്കുമെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.

Advertisment