New Update
/sathyam/media/media_files/q0esbiVAAZJfAqRxH2vH.jpg)
വടകര: വടകരയില്‍ വോട്ടിംഗ് വൈകുന്നതില്‍ ബോധപൂര്‍വ്വമായ ശ്രമമുണ്ടോയെന്നു സംശയമുള്ളതായി കെ കെ രമ എംഎല്‍എ. വടകരയില്‍ മാത്രമാണ് ഈ അവസ്ഥയെന്നും രമ ആരോപിച്ചു.
Advertisment
ഇതില്‍ ഭരണകൂടം ഇടപെടണം. ഉദ്യോഗസ്ഥരുടെ കുറവുണ്ടോ, എന്തോ സംഭവിക്കുന്നുവെന്ന തോന്നല്‍ ഉണ്ട്. ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ ബൂത്തുകളില്‍ എത്തണം.
പോളിംഗ് കുറവല്ല. മറിച്ച് വേഗത കുറഞ്ഞതാണ് പ്രശ്‌നമെന്നും കളക്ടറുടെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവരുമെന്നും രമ പറഞ്ഞു. വടകരയില്‍ മിക്ക ബൂത്തുകളിലും വോട്ടിംഗ് വൈകിയാണ് തുടങ്ങിയത്. കൂടാതെ മിക്ക ബൂത്തുകളിലും വോട്ടിംഗ് മന്ദഗതിയിലാണ് പുരോഗമിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us