ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
/sathyam/media/media_files/hPuLBcj3TSp5V56zqau9.jpg)
വടകര: വടകരയിൽ കോൺഗ്രസും യുഡിഎഫും കടുത്ത പരാജയ ഭീതിയിലെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ ശൈലജ. പരാജയം ഭയന്നാണ് പോളിംഗ് വൈകിയെന്നതടക്കമുള്ള പ്രചരണങ്ങളുമായി കോൺഗ്രസ് രംഗത്തുവന്നിരിക്കുന്നത്.
Advertisment
എന്നാൽ ഇത് വടകരയിലെ മാത്രം പ്രശ്നമല്ലെന്നും എല്ലായിടത്തും വോട്ടെടുപ്പ് വൈകിയെന്നും കെ.കെ ശൈലജ പറഞ്ഞു. പോളിംഗ് വൈകിയതിന് ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തുന്നില്ല. അവർ മനപ്പൂർവ്വം പോളിംഗ് വൈകിപ്പിച്ചെന്ന് കരുതുന്നില്ലെന്നും ശൈലജ പറഞ്ഞു.
വടകരയിൽ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലുമായി ബന്ധപ്പെട്ട പരാമർശങ്ങൾ യുഡിഎഫ് തന്നെ നിർമ്മിച്ചെടുത്തതാണെന്നാണ് തന്റെ ബോധ്യമെന്നും വ്യാജമാണെങ്കിൽ അവരത് തെളിയിക്കട്ടേയെന്നും ശൈലജ കൂട്ടിച്ചേർത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us