New Update
/sathyam/media/media_files/CGab3YIuMk4YqImanhS7.jpg)
കോഴിക്കോട്: കോഴിക്കോട് വോട്ട് ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ കത്തി നശിച്ചു. കൂടരഞ്ഞി കക്കാടൻ പൊയിലിലെ താഴെ കക്കാട് പാമ്പുംകാവ് വെച്ചാണ് കാർ കത്തി നശിച്ചത്. പീടികപ്പാറ സ്വദേശി തേനരുവി ജോണും ഭാര്യയും സഹോദരിയും സഞ്ചരിച്ച കാറാണ് പൂർണമായും കത്തിനശിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം.
Advertisment
കക്കാടംപൊയിലിലെ 94-ാം ബൂത്തിലേക്ക് വോട്ട് ചെയ്യാൻ പോകുന്നതിനിടെ കാറിന്റെ മുൻഭാഗത്ത് നിന്നും പുക ഉയരുന്നത് കണ്ടു. ഉടൻ കാർ നിർത്തി ഉള്ളിലുണ്ടായിരുന്നവർ ഇറങ്ങി. അൽപ്പസമയത്തിനുള്ളിൽ തന്നെ തീ ആളിപ്പടർന്ന് കാർ മുഴുവനായും കത്തി നശിക്കുകയായിരുന്നു.മുക്കത്തുനിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് തീയണച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us