Advertisment

വോട്ട് ചെയ്തത് രണ്ട് മണിക്കൂറോളം ക്യൂ നിന്ന്; പുറത്തിറങ്ങിയപ്പോള്‍ കുഴഞ്ഞുവീണ് മരണം; നോവായി വിമേഷ്‌

ബൂത്തിൽ രണ്ട് മണിക്കൂർ വരിനിന്നാണ് വോട്ട് രേഖപ്പെടുത്തിയത്. വിമേഷിന്‍റെ മരണത്തോടെ കേരളത്തില്‍ ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടിംഗിനിടെ കുഴഞ്ഞുവീണ് മരിച്ചവരുടെ എണ്ണം എട്ടായി. 

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
vote in home

കോഴിക്കോട്: തൊട്ടില്‍പ്പാലം നാഗം പാറ ജിഎല്‍പി സ്കൂള്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി തിരിച്ചിറങ്ങിയ ആള്‍ കുഴഞ്ഞുവീണ് മരിച്ചു. ആശ്വസിയിലെ കല്ലുംപുറത്ത് വിമേഷ് (42) ആണ് കുഴഞ്ഞുവീണ് മരിച്ചത്.

ബൂത്തിൽ രണ്ട് മണിക്കൂർ വരിനിന്നാണ് വോട്ട് രേഖപ്പെടുത്തിയത്. ഇവിടെ പോളിങ് സമയം കഴിഞ്ഞും നീണ്ട ക്യൂ ആണ് തുടരുന്നത്.  വിമേഷിന്‍റെ മരണത്തോടെ കേരളത്തില്‍ ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടിംഗിനിടെ കുഴഞ്ഞുവീണ് മരിച്ചവരുടെ എണ്ണം എട്ടായി. 

Advertisment