Advertisment

അമ്മയോട് അപമര്യാദയായി പെരുമാറിയതിന് യുവാവിന്റെ പ്രതികാരം; കോഴിക്കോട് ഓട്ടോറിക്ഷ ഡ്രൈവര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്‌

ഞായറാഴ്ച പുലർച്ചെ അഞ്ചേമുക്കാലോടെയാണ് പണിക്കർറോഡ് -ഗാന്ധിറോഡ് റോഡിൽ കണ്ണൻകടവിൽ ശ്രീകാന്തിനെ (കാന്തൻ – 44) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കേസിൽ ധനേഷ് (33) ആണ് പൊലീസിന്റെ പിടിയിലായത്. 

New Update
do not

കോഴിക്കോട്: ഓട്ടോറിക്ഷ ഡ്രൈവറെ യുവാവ് കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അമ്മയോട് അപമര്യാദയായി പെരുമാറിയതിന്റെ പകയിലാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

Advertisment

ഞായറാഴ്ച പുലർച്ചെ അഞ്ചേമുക്കാലോടെയാണ് പണിക്കർറോഡ് -ഗാന്ധിറോഡ് റോഡിൽ കണ്ണൻകടവിൽ ശ്രീകാന്തിനെ (കാന്തൻ – 44) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കേസിൽ ധനേഷ് (33) ആണ് പൊലീസിന്റെ പിടിയിലായത്. 

ധനേഷിന്റെ അമ്മയോട് ശ്രീകാന്ത് അപമര്യാദയായി പെരുമാറിയയിരുന്നതായി കേസ് അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി. ഇരുവരും ബന്ധുക്കളാണ്. ആദ്യം ശ്രീകാന്തിന്റെ കാര്‍ കത്തിച്ച പ്രതി, പ്രതികാരം അടങ്ങാതെ പിന്നീട് കൊലപാതകം നടത്തുകയായിരുന്നു.

 

Advertisment