വീഡിയോ ഇല്ലെന്ന് തിരുത്തിയ കെ.കെ ശൈലജയുടെ നിലപാടിൽ സന്തോഷം; എന്നാൽ ഒരാഴ്ച്ചക്കാലത്തോളം എനിക്കെതിരെ നടന്ന അധിക്ഷേപങ്ങൾ അതിലൂടെ ഇല്ലാതാകില്ലല്ലോ: കെ.കെ ശൈലജയ്ക്കെതിരെ നിയമനടപടിക്കെന്ന് ഷാഫി പറമ്പിൽ

തനിക്കതിരെ വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ ശൈലജ ഉന്നയിച്ച അശ്ലീല വീഡിയോ ആരോപണത്തില്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഷാഫി പറമ്പില്‍.

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
shafi parambil1

വടകര: തനിക്കതിരെ വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ ശൈലജ ഉന്നയിച്ച അശ്ലീല വീഡിയോ ആരോപണത്തില്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഷാഫി പറമ്പില്‍.

Advertisment

ഇക്കാര്യത്തിൽ വീഡിയോ ഇല്ലെന്ന് തിരുത്തിയ കെ.കെ ശൈലജയുടെ നിലപാടിൽ സന്തോഷമുണ്ടെന്നും എന്നാൽ ഒരാഴ്ച്ചക്കാലത്തോളം തനിക്കെതിരെ നടന്ന അധിക്ഷേപങ്ങൾ അതിലൂടെ ഇല്ലാതാകില്ലല്ലോ എന്നും ഷാഫി പറഞ്ഞു. 

Advertisment