Advertisment

കോഴിക്കോട് ഓട്ടോ ഡ്രൈവർ കൊല്ലപ്പെട്ട നിലയില്‍; ഒരാൾ കസ്റ്റഡിയില്‍

കൊലപാതകം നടന്നതിന്റെ സമീപത്തായി കത്തി കിടക്കുന്ന കാർ ശ്രീകാന്തിന്റേതു തന്നെയാണ്. രണ്ടു ദിവസം മുന്നേ ഈ കാർ ആരോ കത്തിച്ചതാണ്. അതുമായി കൊലപാതകത്തിന് ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

New Update
sreekanth Untitled4223.jpg

കോഴിക്കോട്: കോഴിക്കോട് ഓട്ടോ ഡ്രൈവറെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വെള്ളയിൽ സ്വദേശി ശ്രീകാന്താണ് (47) മരിച്ചത്. കൊലപാതകം നടന്നത് രാത്രിയിലെന്ന് പൊലീസ് പറഞ്ഞു. ഓട്ടോയിൽ രണ്ടുപേരുണ്ടായിരുന്നു, ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

Advertisment

ഒരാൾ കടന്നുകളഞ്ഞുവെന്ന് പൊലീസ് അറിയിച്ചു. സംഭവ സമയം ഓട്ടോയിലുണ്ടായിരുന്ന ജിതിന്‍ എന്നയാളെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കൊലപാതകത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടോ എന്ന കാര്യം വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

ഓട്ടോയിലും തൊട്ട് അടുത്ത് കിടക്കുന്ന കാറിലും രക്ത കട്ട പിടിച്ച കറകൾ ഉണ്ട്. സംഘർഷം ഉണ്ടായതിന്റെ എല്ലാ സൂചനകളും പരിസരത്ത് കണ്ടെത്തിയിട്ടുണ്ട്. ശ്രീകാന്തിനെ ആരോ വെട്ടിക്കൊലപ്പെടുത്തിയതാണ് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.