Advertisment

വടകരയിൽ പോളിംഗ് വൈകിയത് അട്ടിമറിയെന്ന് ആരോപണം; പരാതി നൽകുമെന്ന് യുഡിഎഫ്

യുഡിഎഫിന് സ്വാധീനമുള്ള ബൂത്തുകളിൽ പോളിംഗ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് മന:പൂർവ്വം പോളിംഗ് മന്ദഗതിയിലാക്കിക്കൊണ്ട് അട്ടിമറി നടത്താനാണ് സിപിഎം ശ്രമിച്ചതെന്നാണ് യുഡിഎഫിന്റെ ആരോപണം.

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
shafi parambil1

കോഴിക്കോട്: വടകരയിൽ പോളിംഗ് വൈകിയതിന് പിന്നിൽ എൽഡിഎഫ് അട്ടിമറിയെന്ന ആരോപണവുമായി യുഡിഎഫ്.

Advertisment

യുഡിഎഫിന് സ്വാധീനമുള്ള ബൂത്തുകളിൽ പോളിംഗ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് മന:പൂർവ്വം പോളിംഗ് മന്ദഗതിയിലാക്കിക്കൊണ്ട് അട്ടിമറി നടത്താനാണ് സിപിഎം ശ്രമിച്ചതെന്നാണ് യുഡിഎഫിന്റെ ആരോപണം. വിഷയത്തിൽ ഉടൻ തന്നെ പരാതിയുമായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് യുഡിഎഫ് തീരുമാനം. 

വാശിയേറിയ മത്സരം നടക്കുന്ന മണ്ഡലമായ വടകരയിൽ പോളിംഗ് വൈകിയത് വ്യാപകമായ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.

അതേസമയം ഉച്ചയ്ക്ക് ശേഷം വോട്ടർമാർ കൂട്ടത്തോടെ എത്തിയതാണ് പോളിങ് നീളാൻ കാരണം എന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഇക്കാര്യത്തിലെ വിശദീകരണം. വോട്ടർമാരുടെ രേഖകളടക്കം വിശദമായ പരിശോധനയക്ക് വിധേയമാക്കേണ്ടി വന്നതും കാലതാമസത്തിന്റെ കാരണമായി കമ്മീഷൻ വിശദീകരിച്ചു. 

എന്നാൽ വടകരയിൽ കോൺഗ്രസും യുഡിഎഫും കടുത്ത പരാജയ ഭീതിയിലാണെന്നായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ ശൈലജയുടെ പ്രതികരണം.

പരാജയം ഭയന്നാണ് പോളിംഗ് വൈകിയെന്നതടക്കമുള്ള പ്രചരണങ്ങളുമായി കോൺഗ്രസ് രംഗത്തുവന്നിരിക്കുന്നത്. എന്നാൽ ഇത് വടകരയിലെ മാത്രം പ്രശ്നമല്ലെന്നും എല്ലായിടത്തും വോട്ടെടുപ്പ് വൈകിയെന്നും കെ.കെ ശൈലജ പറഞ്ഞു. 

Advertisment