പൊന്നാനി തൃക്കാവ് പിസിസി സൊസൈറ്റിയിൽ എബിലിറ്റി അക്കാദമി സെൻറർ ഉദ്ഘാടനം ചെയ്തു

New Update
ability academy.

പൊന്നാനി: എബിലിറ്റി അക്കാദമിയുടെ നാലാമത് വിദ്യാഭ്യാസ സെൻറർ പൊന്നാനി തൃക്കാവ് പിസിസി സൊസൈറ്റിയിൽ നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു.

Advertisment

അഞ്ചു മുതൽ 10 വരെയുള്ള എല്ലാ വിഷയങ്ങൾക്കും ട്യൂഷനും, പ്രത്യേക യോഗ്യതകൾ ഒന്നും ഇല്ലാതെ തന്നെ ഏതു പ്രായക്കാർക്കും ഇംഗ്ലീഷ് എഴുതുവാനും, വായിക്കുവാനും ഉള്ള പ്രത്യേക ക്ലാസുകളും തുടങ്ങുന്നു.

കൗൺസിലർ മിനി ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സി ഹരിദാസ്, വി സയ്ദ് മുഹമ്മദ് തങ്ങൾ, ചക്കുത്ത് രവീന്ദ്രൻ, എ പവിത്രകുമാർ, അഹമ്മദ് കബീർ, കൗൺസിലർ ഷബ്‌ന ആസ്മി, മാനേജിംഗ് ഡയറക്ടർ കെപി സൈഫുന്നിസ, ഡയറക്ടർ പി സയ്ദ്, യു ശില്പ എന്നിവർ പങ്കെടുത്തു സംസാരിച്ചു,

Advertisment