Advertisment

തൃത്താലയിൽ 12 വയസുകാരനെ വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

മുഹമ്മദ് ഫാമിസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കളിക്കുന്നതിനിടയിൽ തോർത്ത് കഴുത്തിൽ കുരുങ്ങിയതാവാം മരണകാരണം എന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക നിഗമനം

New Update
muhammed famis

പാലക്കാട്:  12 വയസുകാരനെ വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃത്താല വേട്ടുപറമ്പിൽ വീട്ടിൽ ഫൈസലിന്റെ മകൻ മുഹമ്മദ് ഫാമിസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

 ജനലിൽ കെട്ടിയിട്ട തോർത്തിൽ കഴുത്തു കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

കളിക്കുന്നതിനിടയിൽ തോർത്ത് കഴുത്തിൽ കുരുങ്ങിയതാവാം മരണകാരണം എന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക നിഗമനം

Advertisment