Advertisment

പാലക്കാട് ഒലവക്കോട് ആസിഡ് ആക്രമണം; ലോട്ടറി കട നടത്തുന്ന ഒലവക്കോട് സ്വദേശിനിക്കെതിരെ ആസിഡ് ആക്രമണം നടത്തിയത് മുന്‍ഭര്‍ത്താവ്

ബർക്കിനയുടെ മുൻ ഭർത്താവ് തമിഴ്നാട് സ്വദേശി കാജാ ഹുസൈനാണ് ആക്രമണം നടത്തിയത്. സാരമായി പൊള്ളലേറ്റ ബർക്കിന പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. News | കേരളം | ലേറ്റസ്റ്റ് ന്യൂസ് | പാലക്കാട്‌

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update
police kerala

പാലക്കാട്: ഒലവക്കോട് താണാവിൽ ആസിഡ് ആക്രമണം. താണാവിൽ ലോട്ടറി കട നടത്തുന്ന ഒലവക്കോട് സ്വദേശിനി ബർക്കിനയ്ക്ക് നേരേയാണ് ആസിഡ് ആക്രമണമുണ്ടായത്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു ആക്രമണം.

ബർക്കിനയുടെ മുൻ ഭർത്താവ് തമിഴ്നാട് സ്വദേശി കാജാ ഹുസൈനാണ് ആക്രമണം നടത്തിയത്. സാരമായി പൊള്ളലേറ്റ ബർക്കിന പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കാജാ ഹുസൈനെ പാലക്കാട് നോർത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു

Advertisment