Advertisment

പാലക്കാട് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും പുക ഉയർന്നു

ചിറ്റൂരിന് സമീപം ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്നും പുക ഉയർന്നു. ഉടന്‍ യാത്രക്കാരും ബസ് ജീവനക്കാരും പുറത്തിറങ്ങി. ബസിനെ മുഴുവന്‍ മൂടുന്ന നിലയിലാണ് പുക ഉയര്‍ന്നത്‌

New Update
bus smoke

പാലക്കാട്: ചിറ്റൂരിന് സമീപം ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്നും പുക ഉയർന്നു. ഉടന്‍ യാത്രക്കാരും ബസ് ജീവനക്കാരും പുറത്തിറങ്ങി. ബസിനെ മുഴുവന്‍ മൂടുന്ന നിലയിലാണ് പുക ഉയര്‍ന്നതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. എഞ്ചിനിലെ സാങ്കേതിക തകരാറാണ് പുക ഉയരാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. ചിറ്റൂരിൽ നിന്നും കൊഴിഞ്ഞാമ്പാറ ഭാഗത്തേക്ക് പോവുകയായിരുന്ന ബസില്‍ നിന്നാണ് പുക ഉയര്‍ന്നത്.

 

Advertisment