Advertisment

കിണറ്റിന്‍ കരയില്‍ നില്‍ക്കവെ മണ്ണിടിഞ്ഞ് താഴേക്ക് വീണു; യുവാവിന് ദാരുണാന്ത്യം; അപകടം പാലക്കാട് കുഴല്‍മന്ദത്ത്‌

അവധി ദിവസമായതിനാല്‍ നാട്ടുകാര്‍ ചേര്‍ന്ന് വയലിനോട് ചേര്‍ന്നുള്ള പൊതുകിണര്‍ വൃത്തിയാക്കുകയായിരുന്നു. കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞു. ഇതിനിടെ കിണറ്റിൻ കരയില്‍ നില്‍ക്കുകയായിരുന്ന സുരേഷ് കിണറിനുള്ളിലേക്ക് വീഴുകയായിരുന്നു.

New Update
thenkurishi well

പാലക്കാട്: കുഴല്‍മന്ദത്ത് മണ്ണിടിഞ്ഞ് കിണറില്‍ വീണയാള്‍ മരിച്ചു. കുഴല്‍മന്ദം വെള്ളപ്പാറ പെരുങ്കുന്നം തെക്കേക്കരയിലെ സുരേഷാ(37)ണ് മരിച്ചത്. പൊതുകിണർ വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടം. സ്ത്രീകൾ ഉൾപ്പെടെ അഞ്ചു പേരാണ് കിണറിനുള്ളിൽ ഇറങ്ങിയത്.

അവധി ദിവസമായതിനാല്‍ നാട്ടുകാര്‍ ചേര്‍ന്ന് വയലിനോട് ചേര്‍ന്നുള്ള പൊതുകിണര്‍ വൃത്തിയാക്കുകയായിരുന്നു.

ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പെരുങ്കുന്നം തെക്കേക്കരയിലായിരുന്നു അപകടം. 15-ഓളം പേരാണ് കിണര്‍ വൃത്തിയാക്കാന്‍ ഉണ്ടായിരുന്നത്. കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞു. ഇതിനിടെ കിണറ്റിൻ കരയില്‍ നില്‍ക്കുകയായിരുന്ന സുരേഷ് കിണറിനുള്ളിലേക്ക് വീഴുകയായിരുന്നു.

Advertisment