Advertisment

നെല്ലിയാമ്പതിയില്‍ പുലിയെ ചത്ത നിലയില്‍ കണ്ടെത്തി; വനം വകുപ്പ് സ്ഥലത്ത് പരിശോധന നടത്തുന്നു

New Update
1419305-10.webp

പാലക്കാട്: പാലക്കാട് നെല്ലിയാമ്പതിയിൽ ജനവാസ മേഖലയോട് ചേർന്ന് പുലിയെ ചത്ത നിലയിൽ കണ്ടെത്തി. കൂനംപാലത്ത് തേയില തോട്ടത്തിന് സമീപമായാണ് പുലിയുടെ ജഡം കണ്ടെത്തിയത്. തൊഴിലാളികളാണ് ജഡം ആദ്യമായി കണ്ടത്. വനം വകുപ്പ് സംഘമെത്തി സ്ഥലത്ത് പരിശോധന നടത്തി വരികയാണ്. പോസ്റ്റ്‌മോർട്ടം അടക്കുള്ള നടപടികൾ തുടർന്നുണ്ടാകുമെന്നാണ് സൂചന.

നെല്ലിയാമ്പതി നിരന്തരം വന്യമൃഗ ശല്യമുള്ള പ്രദേശമാണ്. ഇതിനെ തുടർന്ന് പരാതികളും ഇവിടെ നിന്ന് ഉയരാറുണ്ട്.

 

Advertisment