Advertisment

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു

കഴുത്തില്‍ വെട്ടേറ്റ മേട്ടുപ്പാറ സ്വദേശി കുമാരന്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. കുമാരന്റെ മകനും സഹോദരനും സഹോദരഭാര്യയ്ക്കും മക്കള്‍ക്കും വെട്ടേറ്റിട്ടുണ്ട്.

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update
kerala police1

പാലക്കാട്: മേട്ടുപ്പാറയില്‍ ആറുപേര്‍ക്ക് വെട്ടേറ്റു. ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തിലും സംഘര്‍ഷത്തിലും കലാശിച്ചത്. ഒരാളുടെ പരിക്ക് ഗുരുതരമാണ്. കല്ലേറില്‍ നാലുപേര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

കഴുത്തില്‍ വെട്ടേറ്റ മേട്ടുപ്പാറ സ്വദേശി കുമാരന്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. കുമാരന്റെ മകനും സഹോദരനും സഹോദരഭാര്യയ്ക്കും മക്കള്‍ക്കും വെട്ടേറ്റിട്ടുണ്ട്. ആക്രമണം നടത്തിയവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

 

Advertisment