Advertisment

പാലക്കാട് പുഴയിൽ കുളിക്കാനിറങ്ങിയ മൂന്നംഗ സംഘത്തിൽ ഉൾപ്പെട്ട പെൺകുട്ടി മുങ്ങിമരിച്ചു; ഒപ്പമുണ്ടായിരുന്ന രണ്ടു പേര്‍ ചികിത്സയിൽ

റിസ്വാനയ്‌ക്ക് ഒപ്പമുണ്ടായിരുന്ന ബന്ധുക്കളായ ബാദുഷ, ദീന മെഹ്ബ എന്നിവരാണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. സഹോദരങ്ങളുടെ മക്കളാണ് അപകടത്തിൽപെട്ടത്

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update
riswana parkkal

പാലക്കാട്: മണ്ണാർക്കാട് കൂട്ടിലക്കടവ് പുഴയിൽ കുളിക്കാനിറങ്ങിയ മൂന്നംഗ സംഘത്തിൽ ഉൾപ്പെട്ട പെൺകുട്ടി മുങ്ങിമരിച്ചു.  ചെർപ്പുളശേരി കുറ്റിക്കോട് പാറക്കൽ വീട്ടിൽ റിസ്വാന (19) ആണ് മരിച്ചത്. 

 കൂടെയുണ്ടായിരുന്ന രണ്ടു പേരെ നാട്ടുകാർ രക്ഷപ്പെടുത്തി. ഇവർ  മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. റിസ്വാനയ്‌ക്ക് ഒപ്പമുണ്ടായിരുന്ന ബന്ധുക്കളായ ബാദുഷ, ദീന മെഹ്ബ എന്നിവരാണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. സഹോദരങ്ങളുടെ മക്കളാണ് അപകടത്തിൽപെട്ടത്. 

 

Advertisment