Advertisment

മണ്ണാര്‍ക്കാട് കരിമ്പുഴയില്‍ വിദ്യാര്‍ത്ഥികള്‍ പുഴയിലകപ്പെട്ട സംഭവം; മരണം മൂന്നായി

ചികിത്സയിലായിരുന്ന പുത്തൻ വീട്ടിൽ ബാദുഷയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് കൂട്ടിലക്കടവ് ചെറുപുഴ പാലത്തിന് സമീപമായിരുന്നു അപകടം. കോട്ടോപ്പാടം പുറ്റാനിക്കാട് പുതിയ വീട്ടിൽ ബാദുഷ ആണ് മരിച്ചത്.

New Update
kerala police1

പാലക്കാട്: ചെറുപുഴ പാലത്തിന് സമീപം പുഴയിൽ കുളിക്കാനിറങ്ങിയ മൂന്നാമത്തെ യുവാവും മരിച്ചു. ഇതോടെ പാലക്കാട് മണ്ണാർക്കാട് കരിമ്പുഴയിൽ വിദ്യാർത്ഥികൾ പുഴയിലകപ്പെട്ട സംഭവത്തിൽ മരണം മൂന്നായി.

Advertisment

ചികിത്സയിലായിരുന്ന പുത്തൻ വീട്ടിൽ ബാദുഷയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് കൂട്ടിലക്കടവ് ചെറുപുഴ പാലത്തിന് സമീപമായിരുന്നു അപകടം.

കോട്ടോപ്പാടം പുറ്റാനിക്കാട് പുതിയ വീട്ടിൽ ബാദുഷ ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ മൂന്ന് പേരും മരണത്തിന് കീഴടങ്ങി. നേരത്തെ ഒഴുക്കിൽപ്പെട്ട് രണ്ട് പെൺകുട്ടികൾ മുങ്ങി മരിച്ചിരുന്നു.

ചെർപ്പുളശേരി കുറ്റിക്കോട് പാറക്കൽ വീട്ടിൽ റിസ്വാന (19), ദീന മെഹ്ബ (20) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബാദുഷയെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപതിയിൽ എത്തിച്ചെങ്കിലും ചികിത്സക്കിടെ മരണം സംഭവിക്കുകയായിരുന്നു.

Advertisment