Advertisment

റോഡ് മുറിച്ചു കടക്കുന്നതിനിടെ കെഎസ്ആർടിസി ബസ്സിടിച്ചു; പട്ടാമ്പിയിൽ 27കാരിക്ക് ദാരുണാന്ത്യം

പട്ടാമ്പിയിൽ കെഎസ്ആർടിസി ബസ്സിടിച്ച് യുവതി മരിച്ചു. പെരുമുടിയൂർ സ്വദേശി നമ്പ്രം കളരിയ്ക്കൽ ഷമീമ ആണ് മരിച്ചത്.

New Update
accident1

പട്ടാമ്പി: യുവതി റോഡ് മുറിച്ചു കടക്കുന്നതിനിടെ കെഎസ്ആർടിസി ബസ്സിടിച്ച് യുവതി മരിച്ചു. പട്ടാമ്പി– ഗുരുവായൂർ റോഡ് ജംക്‌ഷനിൽ ഇന്നു വൈകിട്ട് നാലു മണിയോടെ ഉണ്ടായ അപകടത്തില്‍ പെരുമുടിയൂർ സ്വദേശി നമ്പ്രം കളരിയ്ക്കൽ ഷമീമ (27) ആണ് മരിച്ചത്. ഭർത്താവ്: ഷഹീൽ. മക്കൾ: റബീഹ്, ഇഷ മെഹറിൻ. 

Advertisment