Advertisment

പടുകൂറ്റൻ ക്രെയിൻ പണിമുടക്കി: പട്ടാമ്പിയിൽ വൻ ഗതാഗത കുരുക്ക്

സെൽഫ് മോട്ടോർ സിസ്റ്റത്തിന് സംഭവിച്ച തകരാർ ആയതിനാൽ അവ പരിഹരിക്കാനുള്ള യന്ത്രസാമഗ്രികൾ കൊച്ചിയിൽ നിന്നും എത്തിച്ചതിന് ശേഷം  അറ്റകുറ്റപ്പണികൾ നടത്തിയതോടെ വൈകുന്നേരത്തോടെ ക്രെയിൻ റോഡിൽ നിന്നും മാറ്റി.

New Update
pattambi Untitledere.jpg

പട്ടാമ്പി: മേലെ പട്ടാമ്പിയിൽ പട്ടാമ്പി-ചെർപ്പുളശ്ശേരി റോഡ് കൂടി ചേരുന്ന കൂൾസിററി ജംഗ്ഷനിലാണ് വ്യാഴാഴ്ച രാവിലെയാണ് ഗതാഗത കുരുക്ക് രൂപപ്പെട്ടത്.

Advertisment

ചെറുതുരുത്തി ഭാരതപ്പുഴയിൽ റെയിൽവേ പാലത്തിന്റെ നിർമാണത്തിനായി പട്ടാമ്പി വഴി ചെറുതുരുത്തി യിലേക്ക് കൊണ്ടു വരികയായിരുന്ന പടുകൂറ്റൻ ക്രെയിനാണ് ടെക്നിക്കൽ തകരാറു മൂലം പണിമുടക്കി റോഡിൽ നിലയുറപ്പിച്ചത്. 

സെൽഫ് മോട്ടോർ സിസ്റ്റത്തിന് സംഭവിച്ച തകരാർ ആയതിനാൽ അവ പരിഹരിക്കാനുള്ള യന്ത്രസാമഗ്രികൾ കൊച്ചിയിൽ നിന്നും എത്തിച്ചതിന് ശേഷം  അറ്റകുറ്റപ്പണികൾ നടത്തിയതോടെ വൈകുന്നേരത്തോടെ ക്രെയിൻ റോഡിൽ നിന്നും മാറ്റി.

അത് വരെ പട്ടാമ്പി ട്രാഫിക് പൊലീസിന്റെ നേതൃത്വത്തിൽ ഗതാഗതം നിയന്ത്രിച്ചു  ക്രെയിൻ തകരാറു മൂലം പട്ടാമ്പിയിൽ മണിക്കൂറുകൾ നീണ്ട വൻ ഗതാഗത കുരുക്കാണ് പട്ടാമ്പി നഗരത്തിൽ അനുഭവപ്പെട്ടത്.

Advertisment