Advertisment

പാലക്കാട് രാമശ്ശേരിയിലെ ക്വാറിയിൽ തലയോട്ടി കണ്ടെത്തി

ഇന്നലെ വൈകിട്ട് 7 മണിക്കാണ് തലയോട്ടി കണ്ടെത്തിയ വിവരം ലഭിച്ചതെന്ന് കസബ എസ് ഐ പറഞ്ഞു. ക്വാറിയിലെ കുളത്തിൽ ശരീരവശിഷ്ടങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കുമെന്നും എസ് ഐ അറിയിച്ചു.

New Update
police kerala

പാലക്കാട്: രാമശ്ശേരിയിലെ ക്വാറിയിൽ തലയോട്ടി കണ്ടെത്തി. ബുധനാഴ്ച വൈകുന്നേമാണ് ക്വാറിക്ക് സമീപം നാട്ടുകാർ തലയോട്ടി കണ്ടെത്തിയത്. പ്രദേശത്ത് പൊലീസ് പരിശോധന നടത്തി വരികയാണ്. ഇന്നലെ വൈകിട്ടാണ് തലയോട്ടി കണ്ടതെന്ന് കസബ ഇൻസ്പെക്ടർ വ്യക്തമാക്കി.

ഇന്നലെ വൈകിട്ട് 7 മണിക്കാണ് തലയോട്ടി കണ്ടെത്തിയ വിവരം ലഭിച്ചതെന്ന് കസബ എസ് ഐ പറഞ്ഞു. ക്വാറിയിലെ കുളത്തിൽ ശരീരവശിഷ്ടങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കുമെന്നും എസ് ഐ അറിയിച്ചു.

കഞ്ചിക്കോട് ഫയർ സ്റ്റേഷനിലെ സ്കൂബ ടീമിനെ സ്ഥലത്ത് എത്തിച്ച് പരിശോധന നടത്തി വരികയാണ്. ക്വാറിയിൽ നിന്നും കണ്ടെത്തിയ തലയോട്ടി ഉടൻ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കുമെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.

Advertisment