Advertisment

മൈതാനത്ത് നെഞ്ചുവേദനയെ തുടര്‍ന്ന് തളര്‍ന്നുവീണ യുവാവിനെ റോഡില്‍ എത്തിച്ചത് രണ്ട് കിലോമീറ്റര്‍ കമ്പില്‍ക്കെട്ടി തോളില്‍ ചുമന്ന്

New Update
satheesUntitled.jpg

പാലക്കാട്: മൈതാനത്ത് നെഞ്ചുവേദനയെ തുടര്‍ന്ന് തളര്‍ന്നുവീണ ആദിവാസി യുവാവിനെ റോഡിലെത്തിക്കാന്‍ തുണിമഞ്ചലില്‍ ചുമന്ന് ഊരുകാര്‍ സഞ്ചരിച്ചത് രണ്ടുകിലോമീറ്റര്‍ ദൂരം. അഗളിയിലാണ് സംഭവം.

പുതൂര്‍മേല ഭൂതയാറിലെ സതീഷനാണ് തിങ്കളാഴ്ച വൈകീട്ടോടെ നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് ഇയാള്‍ മൈതാനത്ത് തളര്‍ന്നുവീണു. ഉടന്‍ തന്നെ സമീപമുണ്ടായിരുന്നവര്‍ ഊരിലെത്തിച്ച് തുണിമഞ്ചലുണ്ടാക്കി രണ്ടു കിലോമീറ്റര്‍ ദൂരം ചുമന്ന് റോഡില്‍ എത്തിക്കുകയായിരുന്നു.

ഊരിലേക്കുള്ള ഒറ്റയടിപ്പാത വീതി കൂട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്കോട്ടത്തറ ട്രൈബല്‍ ആശുപത്രിയിലെത്തിച്ച യുവാവിന്റെ നില തൃപ്തികരമാണ്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല.

Advertisment