Advertisment

ഡല്‍ഹിയിലെ മോദിയും കേരളത്തിലെ പിണറായിയും ഒന്നായി മാറി; വയനാട്ടിലെ വന്യമൃഗ ആക്രമണങ്ങളില്‍ പൊറുതിമുട്ടി ജനങ്ങള്‍ തെരുവിലിറങ്ങിയത് ഭയത്തില്‍ നിന്ന് വരുന്ന വൈകാരിക പ്രതികരണമാണെന്ന് പ്രതിപക്ഷ നേതാവ്

New Update
vd satheesan shornoor-3

പാലക്കാട്: വയനാട്ടിലെ വന്യമൃഗ ആക്രമണങ്ങളില്‍ പൊറുതിമുട്ടി ജനങ്ങള്‍ തെരുവിലിറങ്ങിയത് ഭയത്തില്‍ നിന്ന് വരുന്ന വൈകാരിക പ്രതികരണമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

Advertisment

ഡല്‍ഹിയിലെ മോദിയും കേരളത്തിലെ പിണറായിയും ഒന്നായി മാറിയിരിക്കുന്നുവെന്നും ആരെയും സമരം ചെയ്യാന്‍ അനുവദിക്കില്ലെന്നും സമരക്കാരെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ വി ഡി സതീശന്‍ പറഞ്ഞു.

വന്യ ജീവി ആക്രമണങ്ങള്‍ വര്‍ധിക്കുമ്പോള്‍ വനം മന്ത്രി നിഷ്‌ക്രിയനായി ഇരിക്കുകയാണ്. നിയമസഭയില്‍ നിരന്തരം വന്യജീവി വിഷയം ഉന്നയിച്ചിട്ടും നടപടി സ്വീകരിക്കുന്നില്ല. വന്യ ജീവി സംഘര്‍ഷം കുറയ്ക്കാന്‍ സര്‍ക്കാറിന് ഒരു പദ്ധതിയുമില്ല. നഷ്ടപരിഹാരം കൃത്യമായി നല്‍കുന്നില്ലെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

പുല്‍പ്പള്ളിയിലെ ശക്തമായ ജനരോഷം സംഘര്‍ഷത്തില്‍ കലാശിച്ചിരിക്കുകയാണ്. സമരക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. അനുനയ ശ്രമങ്ങള്‍ക്കൊടുവിലും പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് അവരെ പൊലീസ് അടിച്ചോടിച്ചത്. 

Advertisment