Advertisment

ഇരിക്കുന്ന ഡോക്ടർമാരെ നിർബന്ധിച്ചു വീട്ടിൽ വരുത്തി പരിശോധിപ്പിച്ച് തിരുവനന്തപുരം കളക്ടർ, രോഗികൾ ദുരിതത്തിൽ, ളക്ടറുടെ നടപടി അത്യന്തം പ്രതിഷേധാർഹമാണെന്ന് കെജിഎംഓഎ

New Update
Untitled-41.jpg

തിരക്കേറിയ ഒ പി യിൽ കടുത്ത മാനവിഭവ ശേഷി കുറവിനിടയിലും  പൊതു ജനങ്ങൾക്ക് സേവനം നൽകിക്കൊണ്ടിരുന്ന ഡോക്ടറെ അധികാര ദുർവിനിയോഗം നടത്തിക്കൊണ്ട് സ്വകാര്യ ആവശ്യത്തിന് സ്വവസതിയിലേക്ക് യിലേക്ക് വിളിച്ചു വരുത്തിയ  ജില്ലാ കളക്ടറുടെ നടപടി അത്യന്തം പ്രതിഷേധാർഹമാണെന്ന് കെജിഎംഓഎ. തിരുവനന്തപുരം ജനൽ ആശുപത്രിയിലാണ് സംഭവം. ജില്ലാ കളക്ടറുടെ ഈ നടപടി മൂലം പാവപ്പെട്ട രോഗികൾക്ക് ബുദ്ധിമുട്ടുണ്ടായി..

ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്ന് സംഘടന ആവശ്യപ്പെട്ടു.ആരോഗ്യവകുപ്പിലെ  ഡോക്ടർമാരോട് മാന്യമായ ഇടപെടൽ ഉണ്ടായില്ല എങ്കിൽ ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങാൻ നിർബന്ധിതരാകുമെന്ന് കെജിഎംഓഎ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.

Advertisment