Advertisment

കേരളത്തില്‍ പ്രവര്‍ത്തന വിപുലീകരണത്തിന് സുസുക്കി മോട്ടോര്‍ സൈക്കിള്‍ ഇന്ത്യ; തിരുവനന്തപുരത്ത് പുതിയ ഡീലര്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു

New Update
b10a3c53-08c7-4984-aa95-a4a77816be93.jpeg

തിരുവനന്തപുരം: കേരളത്തില്‍ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ജപ്പാന്‍ സുസുക്കി മോട്ടോര്‍ കോര്‍പറേഷന്റെ ടൂവീലര്‍ ഉപവിഭാഗമായ സുസുക്കി മോട്ടോര്‍ സൈക്കിള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (എസ്എംഐപിഎല്‍) തിരുവനന്തപുരത്ത് പുതിയ ഡീലര്‍ഷിപ്പ ആരംഭിച്ചു.

Advertisment

മണ്ണന്തല ഭാരത് പെട്രോളിയം പമ്പിന് സമീപം സ്റ്റെപ് ജംഗ്ഷനില്‍ ശാരദാ കോംപ്ലക്‌സില്‍ ആരംഭിച്ചിരിക്കുന്ന ഇന്‍ഡസ് സുസുക്കി നഗരത്തിലെ ഉപയോക്താക്കള്‍ക്ക് സവിശേഷ അനുഭവമാണ് നല്‍കുന്നത്. വൈവിധ്യമാര്‍ന്ന വില്പന ആവശ്യകതകള്‍ പരിഗണിച്ചും വില്‍പ്പനാനന്തര സേവനം ഉയര്‍ന്ന നിലവാരത്തില്‍ നല്‍കുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയുമാണ് ഡീലര്‍ഷിപ്പ് സജ്ജീകരിച്ചിരിക്കുന്നത്.

'തിരുവനന്തപുരത്ത് പുതിയ ഡീലര്‍ഷിപ്പ് ഉദ്ഘാടനം ചെയ്യുക വഴി സിറ്റിയിലെ ഞങ്ങളുടെ ഉപയോക്താക്കളുമായി കൂടുതല്‍ അടുക്കാന്‍ ശ്രമിക്കുക മാത്രമല്ല, സുസുക്കിയുടെ ഉപഭോക്തൃ അനുഭവത്തിന്റെ ഉയര്‍ന്ന നിലവാരം സ്ഥാപിക്കാന്‍ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നു. സുസുക്കി ബ്രാന്‍ഡില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസത്തിന് ഞങ്ങള്‍ പുതിയ ഡീലര്‍ഷിപ്പായ ഇന്‍ഡസ് മോട്ടോര്‍ കമ്പനി പ്രൈവറ്റ് ലിമിറ്റഡിന് നന്ദി അറിയിക്കുന്നു.

രാജ്യവ്യാപകമായി ഡീലര്‍ഷിപ്പ് ശൃംഖല വികസിപ്പിക്കാനുള്ള പ്രതിബദ്ധതയില്‍ ഞങ്ങള്‍ അടിയുറച്ചു നില്‍ക്കുന്നതിനൊപ്പം തന്നെ,  ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട ഗുണമേന്മയും ഉയര്‍ന്ന വാങ്ങല്‍ അനുഭവവും ഉറപ്പാക്കുന്നുണ്ട്.' സുസുക്കി കുടുംബത്തിലേക്ക് പുതിയ ബിസിനസ് പാര്‍ട്ട്ണര്‍മാരെ സ്വാഗതം ചെയ്യവേ സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ, സെയില്‍സ് ആന്‍ഡ് ആഫ്റ്റര്‍ സെയില്‍സ് എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റെ ദേവാഷിഷ് ഹാന്‍ഡ വ്യക്തമാക്കി.

സുസുക്കി ഡൊമസ്റ്റിക് സ്‌കൂട്ടറുകളുടേയും മോട്ടോര്‍സൈക്കിളുകളുടേയും ഒരു സമ്പൂര്‍ണ ശ്രേണി ഇന്‍ഡസ് സുസുക്കി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതില്‍ Suzuki Avenis, Access 125, Burgman Street, Burgman EX, V-Strom SX, Gixxer SF250, Gixxer 250, Gixxer SF & Gixxer എന്നിവ ഉള്‍പ്പെടുന്നു. കൂടാതെ ഏറ്റവും പുതിയ ആക്‌സസറികള്‍, മോട്ടോര്‍സൈക്കിള്‍ യാത്രകള്‍ക്കാവശ്യമായ വസ്ത്രങ്ങള്‍, കമ്പനിയില്‍ നിന്നുള്ള മറ്റ് ഉത്പന്നങ്ങള്‍ തുടങ്ങിയവ ഡീലര്‍ഷിപ്പില്‍ ലഭ്യമാണ്.

സുസുക്കി മോട്ടോര്‍ സൈക്കിള്‍ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് (എസ്എംഐപിഎല്‍) ജപ്പാനിലെ സുസുക്കി മോട്ടോര്‍ കോര്‍പറേഷന്റെ ഉപസ്ഥാപനമാണ് സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ്. തുടക്കം മുതല്‍ തന്നെ, ഉയര്‍ന്ന മൂല്യമുള്ള ഉത്പനങ്ങള്‍ എന്ന മാതൃസ്ഥാപനത്തിന്റെ അതേ നിര്‍മാണ തത്വശാസ്ത്രമാണ് കമ്പനിയും പിന്തുടരുന്നത്. 2006 ഫെബ്രുവരിയിലാണ് എസ്എംഐപിഎല്‍ ഇന്ത്യയില്‍ അതിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് അനുയോജ്യമായ തരത്തില്‍ മികച്ച രീതിയില്‍ ഇരുചക്രവാഹനങ്ങള്‍ നിര്‍മിക്കുന്നു

Advertisment