Advertisment

മാനവ സൗഹൃദ സദസ്സ് വ്യതിരിക്തമാക്കിയ പൊന്നാനി വലിയ ജാറം ആണ്ടുനേർച്ച

New Update
1

പൊന്നാനി:    വലിയ ജാറം മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന  മഹാനായ  ഖുത്വുബുസ്സമാൻ സയ്യിദ് അബ്ദുറഹ്മാൻ അൽ ഐദുറൂസിയുടെ സ്മരണാർത്ഥം  ആണ്ട് നേർച്ച   ഭക്ത്യാദര പൂർവം അരങ്ങേറി.   ആണ്ടിനോട് അനുബന്ധിച്ച ഖുർആൻ മജ്‌ലിസ്, ദുആ മജ്‌ലിസ്, മൗലിദ് മജ്‌ലിസ് എന്നിവക്ക് മതനേതാക്കളും സാധാരണക്കാരുമായ  നൂറ് കണക്കിന് വിശ്വാസികൾ ഉടനീളം  സംബന്ധിച്ചു. 

Advertisment

ആണ്ടുനേർച്ച അനുബന്ധമായ  പ്രാർത്ഥനകൾക്കും  മന്ത്രങ്ങൾക്കും  സയ്യിദ് തുറാബ്  അസ്സഖാഫി നേതൃത്വം നൽകി.

അതേസമയം, ആണ്ടുനേർച്ചയുടെ ഭാഗമായി  മഖാം വളപ്പിൽ  അരങ്ങേറിയ മാനവ സൗഹൃദ സദസ്സ് പൊന്നാനി വലിയ ജാറം ആണ്ടുനേർച്ചയെ വ്യതിരിക്തമാക്കി.  കാലികമായി ഏറെ പ്രസക്തിയുള്ള മാനവ സൗഹൃദം  ഉയർത്തിക്കാട്ടി സംഘടിപ്പിച്ച സദസ്സ് ഇസ്‌ലാം ഉയർത്തിക്കാട്ടുന്ന മാനവികതയുടെ നിദർശനവുമായി.

വർഗ്ഗീയ കാലാപങ്ങൾ സൃഷ്ടിക്കുന്നതിന് പരസ്യമായിബോധപൂർവ്വം ചിലർ നടത്തുന്ന അത്യന്തം നീചമായ നീക്കങ്ങൾ നടത്തുന്നവരെ രാജ്യദ്രോഹികളാക്കി കൽ തുറു ങ്കില ടക്കുന്നതിനു പകരം കേന്ദ്ര സർക്കാർ മൗനാനുവാദം നല്കുന്ന ആപൽക്കരമായ പ്രവണതയാണെന്ന്  എം എൽ എ അഭിപ്രായപ്പെട്ടു. പൊന്നാനി വലിയ ജാറം ഹൈദ്രൂസി തങ്ങളുടെആണ്ടിനോടനുബന്ധിച്ചു നടന്ന മാനവ സൗഹൃദ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

വി. സൈതു മുഹമ്മദ് തങ്ങൾ അദ്ധ്യക്ഷത വഹിച്ചു.   മഖ്‌ദൂം എം പി  മുത്തുകോയ തങ്ങൾ  പ്രാർത്ഥനക്ക്  നേതൃത്വം നൽകി.    കൺവീനർ  കെ എം  കാസിം കോയ ആമുഖ ഭാഷണം നടത്തി. വഖ്ഫ് ബോർഡ് ചെയർമാൻ. അഡ്വ. എം കെ  സക്കീർ,  അജിത് കൊളാടി. അഡ്വ. കലീമുദ്ധീൻ.  അഡ്വ. എ എം രോഹിത് . സിദ്ധീഖ് മൗലവി അയിലക്കാട്. പ്രഫസർ ഇമ്പിച്ചിക്കോയ തങ്ങൾ പ്രസംഗിച്ചു.

Advertisment