Advertisment

ബാ​ലി​ക​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം; ക്ഷേ​ത്ര പൂ​ജാ​രി​ക്ക് എ​ട്ട് വ​ർ​ഷം ക​ഠി​ന​ത​ട​വ്

New Update
333

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് ബാ​ലി​ക​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ക്ഷേ​ത്ര പൂ​ജാ​രി​ക്ക് ക​ഠി​ന​ത​ട​വ്. ബാ​ല​രാ​മ​പു​രം പെ​രി​ങ്ങ​മ്മ​ല സ്വ​ദേ​ശി മ​ണി​യ​പ്പ​ൻ പി​ള്ള​യെ​യാ​ണ് തി​രു​വ​ന​ന്ത​പു​രം പോ​ക്‌​സോ കോ​ട​തി ജ​ഡ്ജി എം.​പി ഷി​ബു ശി​ക്ഷി​ച്ച​ത്. ക്ഷേ​ത്ര പൂ​ജാ​രി ത​ന്നെ ഇ​ത്ത​രം കു​റ്റ​ങ്ങ​ൾ ചെ​യ്യു​ന്ന​ത് അ​തീ​വ ഗൗ​ര​വ​മാ​ണെ​ന്നും പ്ര​തി യാ​തൊ​രു ദ​യ​യും അ​ർ​ഹി​ക്കു​ന്നി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. 

2020ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്. പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​ക്ക് മു​ന്നോ​ടി​യാ​യി ക്ഷേ​ത്ര​ത്തി​ൽ അ​ർ​ച്ച​ന ന​ട​ത്താ​നെ​ത്തി​യ ബാ​ലി​ക​യെ പ്ര​തി ക്ഷേ​ത്ര​ത്തി​നു​ള്ളി​ലെ ഓ​ഫീ​സി​ൽ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

സംഭവത്തിന് പിന്നാലെ പെ​ൺ​കു​ട്ടി നി​ല​വി​ളി​ച്ച് പു​റ​ത്തേ​ക്കോ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ പ്രാ​ണി​ക് ഹീ​ലിം​ഗ് ചി​കി​ത്സ​യാ​ണ് താ​ൻ ന​ട​ത്തി​യതെന്ന്  വി​ചാ​ര​ണ​ക്കി​ടെ പ്ര​തി വാദിച്ചെങ്കിലും കോ​ട​തി ഇത് അം​ഗീ​ക​രി​ച്ചി​ല്ല. ഫോ​ർ​ട്ട് പൊ​ലീ​സാ​ണ് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

Advertisment