Advertisment

"ലോക്ക് ഡൗൺ'' ടി എൻ പ്രതാപൻ എം പി പുസ്തക രചനയിൽ

New Update

publive-imageതൃശൂർ: പാർലിമെൻറ് സമ്മേളനത്തിന് ശേഷം ഡൽഹിയിൽ നിന്ന് മകൻ ആഷിക്കിനോടൊപ്പം വീട്ടിലെത്തിയ തൃശൂർ എം.പി ടി എൻ പ്രതാപൻ 14ദിവസത്തെ കൊവിഡ് 19 സ്വയം നിരീക്ഷണ ത്തിൽ വീട്ടിൽ കഴിഞ്ഞ ദിനങ്ങളാണ് പുസ്തക രചനയിലേക്ക് തിരിഞ്ഞത്. ലോക് ഡൗൺ അവസാനിക്കുന്നതോടെ  പുസ്തക രചയിതാവായി മാറും തൃശൂരിന്റെ സ്വന്തം എം.പി.

Advertisment

 

പഠനകാലത്ത് കഥകളും കവിതയും ലേഖനങ്ങളും എഴുതി ധാരാളം സമ്മാനങ്ങളും നേടിയിട്ടുണ്ട്

അതിനുശേഷം വിവിധ മാധ്യമങ്ങളിളും, പൊതുപ്രവർത്തന രംഗങ്ങളിലെല്ലാം എഴുത്തിലെ തന്റെതായ പ്രാവീണ്യം തിരിച്ചറിഞ്ഞതും എഴുത്തിലേക്ക് തിരിഞ്ഞതും. രാഷ്ട്രീയ രംഗത്തെ പ്രമുഖരായ എം.കെ മുനീറും ബിനോയ് വിശ്വവും ചേർന്നെഴുതിയ വരികൾ "പ്രിയേ പ്രണയിനീ... എന്ന പ്രതാപന്റെ രചനയുടെ ടൈറ്റിലോടെ "ഗസൽ ആൽബം" പ്രശസ്ഥ ഗസൽ ഗായകൻ ഉമ്പായി ഈണമാക്കി പുറത്തിറക്കിയിരുന്നു.കഴിഞ്ഞ ലോക്സഭ മത്സര വേളയിലും 10 ഓളം പാട്ടുകളുടെ രചനയും നടത്തി ശ്രദ്ധേയനായിരുന്നു എം.പി.

ഈ കോവിഡ് കാലം വീടിനകത്ത് തളച്ചിടേണ്ടി വന്ന ഒരു പൊതുപ്രവത്തകന്റെ എല്ലാ അകുല തകളും ചിന്തകളും ഓർമ്മകളും കടന്നു പോയ നിമിഷങ്ങളുമെല്ലാം എങ്ങനെ സന്തോഷമാക്കി യെടുക്കാം എന്ന ആശയമാണ് പുസ്തകമായി മാറുന്നത്.

കൊവിഡ് നിരീക്ഷണത്തിൽ പിന്നിട്ട ഒരോ ദിനങ്ങളും പുസ്തകതളുകളിൽ പകർത്തിയും തിരക്കിട്ട പൊതു പ്രവർത്തന ജീവിതത്തിൽ സമയക്കുറവിൽ എല്ലായിടത്തും ഓടിയെത്തുന്നതെല്ലാം ഈ ലോക് ഡൗൺ കാലം നമ്മൾ താഴിട്ട് പൂട്ടിയതും. വീട് സ്വർഗ്ഗമാണെന്ന തിരിച്ചറിവും, പ്രവാസി കളുടെ വിഷമതകളേക്കുറിച്ചും, ഈ കാലം നമ്മളെ പഠിപ്പിച്ചുതന്ന അനുഭവസാക്ഷ്യങ്ങളി ലേക്ക് ഒരു അത്മാന്വോഷണമാണ് പുസ്തക രചന.

അന്തരീക്ഷ മലിനീകരണ തോത് കുറഞ്ഞതും വീട്ടുമുറ്റത്തെ മുളങ്കാടിലും മരച്ചില്ലകളിലും വീണ്ടും ചേക്കേറിയ പുതിയ പക്ഷിക്കൂട്ടങ്ങൾ, വളർത്തുമൃഗങ്ങളുടെ സ്നേഹനിമിഷങ്ങൾ, ഡോക്ടറായ മകളുടെ കാഴ്ചപ്പാടിലൂടെ ആരോഗ്യരംഗത്തെ പ്രവർത്തകരുടെ അധ്വാനങ്ങളെല്ലാം ചേർന്നൊരുക്കിയ പുസ്തകമാകും.

14 അധ്യായങ്ങളിലായി തയ്യാറാക്കുന്ന പുസ്തകം പ്രഫ എം.കെ സാനുവിന്റെ അഭിമുഖത്തോടെ തൃശൂർ ഗ്രീൻ ബുക്സ് ആണ് പുസ്തകമാക്കുന്നത്. രചനയിലുള്ള പുസ്തകത്തിന് പേര് നിർദ്ദേശിക്കാനും ടി എൻ പ്രതാപൻ എം പി പറയുന്നുണ്ട്. നിർദ്ദേശിക്കുന്നതിൽ ഏറ്റവും ഇഷ്ടപ്പെട്ടെ പേര് തന്നെ പുസ്തകത്തിന് നൽകുമെന്നും എം.പി പറഞ്ഞു.

Advertisment