Advertisment

ലോക്ക് ഡൗൺ: ചൊവ്വാഴ്ച 20 കേസുകൾ രജിസ്റ്റർ ചെയ്തു

New Update

ലോക്ക് ഡൗണിനെ തുടർന്ന് ചൊവ്വാഴ്ച വൈകീട്ട് 5.00 വരെ ജില്ലയിൽ പോലീസ് നടത്തിയ പരിശോധനയിൽ 20 കേസുകൾ രജിസ്റ്റർ ചെയ്തതായി സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. മനോജ് കുമാർ അറിയിച്ചു.

publive-image

ഇത്രയും കേസുകളിലായി 26 പേരെ അറസ്റ്റ് ചെയ്തു. 14 വാഹനങ്ങളും പിടിച്ചെടുത്തു. ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.അതേസമയം മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 63 പേർക്കെതിരെ പോലീസ് കേസെടുത്തു. മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത പറഞ്ഞതിനു ശേഷം കോടതിയിൽ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി വിട്ടയച്ചു.

lockdown case register
Advertisment