Advertisment

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയ വിദേശ വിനോദ സഞ്ചാരികള്‍ക്ക് സഹായവുമായി ടൂറിസം മന്ത്രാലയം

New Update

ന്യൂഡല്‍ഹി: ലോക്ക് ഡൗണിനിടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയ വിദേശ വിനോദ സഞ്ചാരികള്‍ക്ക് ടൂറിസം മന്ത്രാലയം അധികൃതരുമായി ബന്ധപ്പെടാന്‍ ഓണ്‍ലൈന്‍ സംവിധാനമൊരുക്കി. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചതുമൂലം നിരവധി വിദേശ സഞ്ചാരികള്‍ രാജ്യത്ത് കുടുങ്ങിയ സാഹചര്യത്തിലാണിത്.

publive-image

strandedinindia.com എന്ന പോര്‍ട്ടലാണ് തയ്യാറാക്കിയിട്ടുള്ളത്. വിദേശ വിനോദ സഞ്ചാരികള്‍ക്ക് ബന്ധപ്പെടാവുന്ന ഹെല്‍പ്പ് ലൈന്‍ നമ്പരുകള്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ കണ്‍ട്രോള്‍ സെന്ററുകളുടെ വിവരങ്ങള്‍, വിവിധ സംസ്ഥാനങ്ങളില്‍ വിനോദ സഞ്ചാരികള്‍ക്ക് സമീപിക്കാവുന്ന കേന്ദ്രങ്ങള്‍ എന്നിവയുടെയെല്ലാം വിവരങ്ങള്‍ പോര്‍ട്ടലില്‍ ഉണ്ട്.

lockdown torism
Advertisment