Advertisment

15ഉം 13ഉം വയസ്സുള്ള സഹോദരിമാരായ പെണ്‍കുട്ടികളെ ഒരു വര്‍ഷം തുടര്‍ച്ചയായി ബലാത്സംഗം ചെയ്തു; 65കാരനെതിരെ കേസെടുത്തു

New Update

ലഖ്‌നൗ: സഹോദരിമാരായ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത 65കാരനെതിരെ കേസെടുത്തു. ഉത്തര്‍പ്രദേശിനെ ഫിലിഭിത് സ്വദേശി സത്‌നാം സിങ് എന്നയാള്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 15ഉം 13ഉം വയസ്സുള്ള പെണ്‍ക്കുട്ടികളെ ബലാത്സംഗം ചെയ്‌തെന്നാണ് പരാതി.

Advertisment

publive-image

ഒരു വര്‍ഷത്തോളമായി  തുടര്‍ച്ചയായി പെണ്‍കുട്ടികള്‍ സത്‌നാമിന്റെ പീഡനത്തിന് ഇരകളാണെന്ന് മാതാപിതാക്കള്‍ പരാതിയില്‍ പറയുന്നു. ഒരു മാസത്തോളമായി പൊലീസില്‍ പരാതി നല്‍കാന്‍ ശ്രമിക്കുന്നെങ്കിലും കേസെടുക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്നും ഇവര്‍ ആരോപിച്ചു. പിന്നീട് ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ടതിനെത്തുടര്‍ന്നാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും കേസെടുക്കാതിരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നടപടിയും അന്വേഷിക്കുമെന്ന് എസ്പി ജയപ്രകാശ് പറഞ്ഞു.

pocso case
Advertisment