Advertisment

ലുലു എക്സ്ചേഞ്ചിന്റെ പുതിയ ശാഖ ഫർവാനിയയിൽ പ്രവർത്തനം ആരംഭിച്ചു

New Update

കുവൈത്ത്‌ സിറ്റി: ലുലു എക്സ്ചേഞ്ചിന്റെ പുതിയ ശാഖ ഫർവാനിയയിൽ പ്രവർത്തനം ആരംഭിച്ചു..ഫർവാനിയ ലുലു എക്സ്പ്രസ്സ്‌ കെട്ടിടത്തിൽ ആരംഭിച്ച ശാഖയുടെ ഉദ്ഘാടനം ലുലു ഇന്റർ നാഷനൽ ഗ്രൂപ്പ്‌ ചെയർമ്മാൻ എം.എ. യൂസുഫ്‌ അലി നിർവ്വഹിച്ചു.

Advertisment

publive-image

ലുലു എക്സ്ചേഞ്ചിന്റെ കുവൈത്തിലെ 24 ആമത്തെയും ഫർവ്വാനിയ ഗവർണ്ണറേറ്റിലെ നാലമത്തെയും ശാഖയാണു ഇത്‌. കാലത്ത്‌ 8.30 മുതൽ രാത്രി 11.30 വരെയാകും പ്രവർത്തന സമയം.

publive-image

ധന വിനിമയ രംഗത്ത്‌ തങ്ങളുടെ സുപ്രധാന വിപണിയാണു കുവൈത്തെന്നും അധികം താമസിയാതെ ഇവിടെ 6 ശാഖകൾ കൂടി ആരംഭിക്കുമെന്നും ലുലു ഫിനൻഷ്യൽ ഹോൽഡിംഗ്സ്‌ ഗ്രൂപ്പ്‌ എം.ഡി അദീബ്‌ അഹമ്മദ്‌ മാധ്യമ പ്രവർത്തകരോട്‌ വ്യക്തമാക്കി.

publive-image

ഏറ്റവും സുതാര്യമായി ദൃതഗതിയിൽ ഉപഭോക്താക്കൾക്ക് പണമിടപാടുകൾ നിവഹിക്കാനുള്ള ഏറ്റവും വിശ്വസനീയമായ കേന്ദ്രമെന്നതാണ് ലുലു എക്സ്ചേഞ്ച്ന്റെ പ്രത്യേകത എന്നും അദ്ദേഹം പറഞ്ഞു.

ഗൾഫ് രാജ്യങ്ങളിൽ നേരിടുന്ന തൊഴിൽ പ്രതിസന്ധിക്ക് വലിയൊരു പരിഹാരമെന്ന നിലയിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നും അദീബ് അഹ്‌മദ്‌ പറഞ്ഞു.ഉദ്ഘാടന ചടങ്ങിൽ ലുലു എക്സ്ചേഞ്ച്‌ കുവൈത്ത്‌ ജനറൽ മേനേജർ ഷൈജു മോഹന്ദാസ്‌ , ഡെപ്യൂട്ടി ജനറൽ മേനേജർ സുബാഹീർ. തയ്യിൽ , ഏരിയ മേനേജർ ഷഫാസ്‌ അഹമ്മദ്‌ എന്നിവരും പങ്കെടുത്തു.

Advertisment