Advertisment

ഫുഡ് കാര്‍ണിവല്‍ 2019 മായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്‌

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ ഫുഡ് കാര്‍ണിവലുമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് . ലോകോത്തര ഭക്ഷണ വിഭവങ്ങളുമായി മാര്‍ച്ച് 27ന് അല്‍ റായ് ഔട്ട്‌ലെറ്റിലാണ് ലുലു ഫുഡ് കാര്‍ണിവല്‍ 2019 സംഘടിപ്പിച്ചത്.

Advertisment

publive-image

കുവൈറ്റിലെ ലുലു മാനേജ്‌മെന്റിന്റെയും ഉപഭോക്താക്കാളുടെയും മാധ്യമ പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ ലോക പ്രശസ്ത ഷെഫായ മൈക്കിള്‍ സ്വാമി ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു.

publive-image

11 ദിവസത്തെ പ്രോമോഷന്‍ കാലയളവില്‍ വൈവിധ്യമാര്‍ന്ന പാചക മത്സരങ്ങളാണ് ലുലു ഔട്ട്‌ലെറ്റുകളില്‍ സംഘടിപ്പിച്ചിരുന്നത്. ഫെസ്റ്റിവലില്‍ ഷെഫ് സ്വാമിയുടെ ലൈവ് പാചകമായിരുന്നു പ്രധാന ആകര്‍ഷണം . തന്റെ ആരാധകര്‍ക്കായി അദ്ദേഹം നിരവധി പാചക നുറുങ്ങുകളും പങ്കുവച്ചു. പാകചമത്സരങ്ങളും ഭക്ഷ്യ പ്രദര്‍ശനങ്ങളും ഫെസ്റ്റിവലിന് മാറ്റുകൂട്ടി.

publive-image

മാര്‍ച്ച് 26നാണ് പാചകമത്സരം ആരംഭിച്ചത്. വളര്‍ന്നു വരുന്ന കുട്ടി ഷെഫുകളും വനിതാ പാചകക്കാരും തങ്ങളുടെ കഴിവ് പ്രദര്‍ശിപ്പിക്കാന്‍ ആത്മാര്‍ത്ഥമായി തന്നെ പരിശ്രമിച്ചു.

publive-image

കോണ്ടിനെന്റല്‍ , ഇന്ത്യന്‍, അറബിക്, ചൈനീസ് വിഭവങ്ങളും മധുരപലഹാരങ്ങളും തയ്യാറാക്കുന്നതിനായിരുന്നു മത്സരം ഏറെയും. ജൂനിയര്‍ ഷെഫ് മത്സരങ്ങള്‍ക്കും അടുക്കള ക്യൂന്‍ മത്സരങ്ങള്‍ക്കും വളരെ മികച്ച പ്രതികരണമാണ് ലഭിച്ചത്.

publive-image

പാചകമത്സരത്തില്‍ വിജയികളായവര്‍ക്ക് ക്യാഷ് വൗച്ചറുകളും , വിലകൂടിയ സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

publive-image

20 മീറ്റര്‍ നീളമുള്ള കേക്കും , 10 മീറ്റര്‍ നീളമുള്ള ഹോട്ട്‌ഡോഗും , ഏറ്റവും ദൈര്‍ഘ്യമേറിയ കേക്കുകളും നീളമുള്ള ബസ്ബൂസയും , ഏറ്റവും വലിയ ബനാന കേക്കും ലുലുവില്‍ പ്രദര്‍ശിപ്പിച്ചു. സ്‌പെഷ്യല്‍ ബിരിയാണിയും ബട്ടര്‍ കേക്കും ആസ്വാദ്യകരമായി.

publive-image

publive-image

publive-image

publive-image

publive-image

publive-image

publive-image

publive-image

publive-image

kuwait kuwait latest
Advertisment